ഷാർജ: മാധ്യമപ്രവർത്തകൻ പി. അഹ്മദ് ശരീഫ് രചിച്ച കഥകളുടെ സമാഹാരം ‘മരണാനന്തരം’ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് സാമൂഹിക പ്രവർത്തകൻ എ.പി. അബ്ദുസ്സമദിനു നൽകി പ്രകാശനം ചെയ്തു. ഇന്ത്യയിലെയും ഗൾഫിലെയും പത്രപ്രവർത്തന മേഖലയിലെ ദീർഘനാളത്തെ പ്രവൃത്തിപരിചയം അദ്ദേഹത്തിെൻറ രചനകളിൽ പതിഞ്ഞിട്ടുണ്ടെന്ന് ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. സലിം അയ്യനത്ത് പുസ്തകപരിചയം നടത്തി. മാധ്യമപ്രവർത്തകരായ കെ.കെ മൊയ്തീൻ കോയ, എം.സി.എ നാസർ അമ്മാർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.