ഷാർജ: എഴുത്തുകാരെയും പ്രസാധകരെയും പരിഭാഷകരെയും ആദരിക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. ഷാർജ ബുക്ക് അതോറിറ്റി ഒരുക്കുന്ന അവാർഡിന് ആഗസ്റ്റ് 31വരെ അപേക്ഷ സ്വീകരിക്കും.
അറബി ഭാഷയിലും അന്താരാഷ്ട്ര തലത്തിലെ സാഹിത്യത്തിനും സംഭാവനകളർപ്പിക്കുന്ന എഴുത്തുകാരെയാണ് അവാർഡിന് പരിഗണിക്കുന്നത്. നവംബറിൽ അരങ്ങേറുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് ജേതാക്കളെ പ്രഖ്യാപിക്കുക.625,000 ദിർഹം കാഷ് അവാർഡ് നൽകുന്ന അവാർഡിൽ മികച്ച ഇമാറാത്തി പുസ്തകത്തിനുള്ള ഷാർജ അവാർഡ്, മികച്ച അറബി നോവലിനുള്ള ഷാർജ അവാർഡ്, മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാർജ അവാർഡ്, ഷാർജ പ്രസാധക അംഗീകാര അവാർഡ് എന്നിവ ഉൾപ്പെടും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഔദ്യോഗിക വെബ്സൈറ്റിൽ എൻട്രികൾ സമർപ്പിക്കാം. അപേക്ഷകരുടെ മാനദണ്ഡങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.