ഷാർജ ബസുകളിൽ ഇനി സൗജന്യ വൈഫൈ

ഷാർജ: ഷാർജയിലെ ബസുകളിൽ സൗജന്യ വൈഫൈ ഏർപെടുത്തി ഷാർജ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ ​അതോറിറ്റി (എസ്​.ആർ.ടി.എ). ബസ്​ സ്​റ്റേഷനുകളിലും യാത്രക്കാർക്ക്​ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്​ എസ്​.ആർ.ടി.എ നടത്തുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ്​ വൈഫൈ ഏർപെടുത്തിയത്​.

ഉപഭോക്​താക്കൾക്ക്​ യൂസർ നെയിമോ പാസ്​വേഡോ ഇമെയിലോ മൊബൈൽ നമ്പറോ നൽകാതെ ഈ സംവിധാനം ഉപയോഗിക്കാം. ദുബൈയിൽ നിന്ന്​ ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ഇന്‍റർസിറ്റി സർവീസുകളിലും സൗജന്യ വൈഫൈയുണ്ട്​. അബൂദബിയിലെ എല്ലാ പ്രധാന ബസ്​ സ്​റ്റേഷനുകളിലും വൈഫൈയുണ്ട്​.

ഇന്‍റർസിറ്റി ബസുകൾ ദിവസവും 15 പ്രധാന റൂട്ടുകളിലാണ്​ സർവീസ്​ നടത്തുന്നത്​. എസ്​.ആർ.ടി.എയുടെ മുവസലാത്ത്​ ബസിലാണ്​ സർവീസ്​ നടത്തുന്നത്​. ദുബൈയിലെ നോൾ കാർഡിന്​ സമാനമായി ഷാർജയിൽ സായർ, മുവസലാത്ത്​ കാർഡുകൾ വഴിയാണ്​ ഉപഭോക്​താക്കൾ പണം അടക്കുന്നത്​.

Tags:    
News Summary - Sharjah buses now have free Wi-Fi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT