ഷാർജ: ആറു മാസത്തിനിടെ 101 നിർധന കുടുംബങ്ങൾക്ക് ജല, വൈദ്യുതി ബില്ലുകൾ അടക്കാൻ സഹായം നൽകിയതായി ഷാർജ ചാരിറ്റി ഇന്റർനാഷനൽ (എസ്.സി.ഐ) അറിയിച്ചു.
വീടുകളിൽ വൈദ്യുതി, ജല ബില്ലുകളുടെ കുടിശ്ശിക അടക്കുന്നതിൽ വീഴ്ചവരുകയും സേവനങ്ങൾ വിച്ഛേദിക്കുന്നതിന് അതത് വകുപ്പുകൾ അന്തിമ അറിയിപ്പ് നൽകുകയും ചെയ്ത കുടുംബങ്ങൾക്കാണ് എസ്.സി.ഐ സഹായം നൽകിയത്.
യൂട്ടിലിറ്റി ബില്ലുകൾ അടക്കുന്നതിൽ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി സഹായ അഭ്യർഥനകൾ ലഭിക്കുന്നതായി എസ്.സി.ഐ പറഞ്ഞു. ലഭിക്കുന്ന അഭ്യർഥനകൾ കുടുംബത്തിന്റെ സാമ്പത്തിക, ജീവിത സാഹചര്യങ്ങൾ സൂക്ഷ്മമായി പഠിച്ചശേഷം സഹായങ്ങൾ നൽകുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.