ഷാർജ: വായനയുടെ മധുരം നുകരാനായി ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ഇത്തവണയെത്തിയത് ലക്ഷത്തിലേറെ സന്ദർശകർ. മേയ് 11 മുതൽ 22 വരെ നടന്ന പതിമൂന്നാമത് കുട്ടികളുടെ വായനോത്സവത്തിൽ എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള 1,12,350ലധികം സന്ദർശകരെ സ്വാഗതം ചെയ്തതായി അധികൃതർ അറിയിച്ചു. 1,900ലധികം വിവിധ പരിപാടികളാണ് വായനോത്സവത്തിൽ ഇത്തവണ അരങ്ങേറിയത്. 56 രാജ്യങ്ങളിൽ നിന്നുള്ള 385ലധികം പുസ്തക വിൽപനക്കാരും വിതരണക്കാരും ഇത്തവണ വായനോത്സവം വേദിയൊരുക്കി. 12 ദിവസത്തെ ആഘോഷത്തിൽ ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷെൻറ പത്താം പതിപ്പിന് വായനോൽത്സവം ആതിഥേയത്വം വഹിച്ചിരുന്നു. 48 രാജ്യങ്ങളിൽ നിന്നുള്ള 296 കലാകാരന്മാരും ചിത്രകാരന്മാരും പങ്കെടുത്ത 23 ശിൽപശാലകളും വായനോത്സവത്തിൽ അരങ്ങേറി. ഇത്തവണ വായനോത്സവത്തിലെത്തിയ കലാകാരന്മാരിൽ അറബ് രാജ്യങ്ങളിൽനിന്നുള്ള 77പേരും മറ്റു രാജ്യങ്ങളിൽ നിന്ന് 219 പേരും പങ്കെടുത്തു. പുതിയ തലമുറകളെ വളർത്തിയെടുക്കുക എന്ന ദൗത്യം ഒരു തുടർച്ചയായ പ്രക്രിയയാണെന്ന് എസ്.ബി.എ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.