ഷാ​ർ​ജ ഇ-​സ്​​പോ​ർ​ട്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ 23ന്​

ഷാ​ർ​ജ: യു.​എ.​ഇ​യി​ൽ ജ​ന​കീ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ-​സ്​​പോ​ർ​ട്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ പ്ര​ഖ്യാ​പി​ച്ച്​ ഷാ​ർ​ജ മീ​ഡി​യ സി​റ്റി (ശം​സ്). ആ​ഗ​സ്റ്റ്​ 23 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഓ​രോ ദി​വ​സ​വും വി​ജ​യി​ക​ൾ​ക്ക്​ 10,000 ദി​ർ​ഹം സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ രാ​ത്രി 10 വ​രെ ശം​സ്​ ബി​സി​ന​സ്​ സെ​ന്‍റ​റി​ലാ​ണ്​​ മ​ത്സ​ര​ങ്ങ​ൾ. ഫി​ഫ 24, ടെ​ക്ക​ൻ 8, സൂ​പ്പ​ർ സ്മാ​ഷ്​ ബ്രോ​സ്​ എ​ന്നീ വി​ഡി​യോ ഗെ​യി​മു​ക​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ഓ​രോ ദി​ന​വും 10,000 ദി​ർ​ഹം വീ​തം മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ആ​കെ 30,000 ദി​ർ​ഹ​മി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ്​ ന​ൽ​കു​ന്ന​ത്. ഓ​രോ മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​ ക​ളി​ക്കാ​രാ​യ ആ​റു പേ​ർ​ക്കാ​ണ്​ സ​മ്മാ​നം.

300 ക​ളി​ക്കാ​ർ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ-​സ്​​പോ​ർ​ട്​​സ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച ഇ​ട​മെ​ന്ന നി​ല​യി​ൽ ഷാ​ർ​ജ​യു​ടെ സ്ഥാ​നം ഉ​യ​ർ​ത്തു​ക​യാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഷാ​ർ​ജ മീ​ഡി​യ സി​റ്റി​യി​ലെ മീ​ഡി​യ പ്രോ​ജ​ക്ട്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ആ​ലി​യ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

Tags:    
News Summary - Sharjah e-Sports Championship on 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.