ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്​ ഷാ​ർ​ജ​യി​ൽ എ​ന​ർ​ജി കൗ​ൺ​സി​ൽ

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഊ​ർ​ജ, ജ​ല സ്രോ​ത​സ്സു​ക​ളു​ടെ ഭാ​വി​ക്കാ​യി സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ എ​ന​ർ​ജി കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ചു.

യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ഇ​തു സം​ബ​ന്ധി​ച്ച നി​യ​മം പു​റ​ത്തി​റ​ക്കി.

ഊ​ർ​ജ സ്രോ​ത​സ്സു​ക​ളു​ടെ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ എ​മി​റേ​റ്റി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ ശ​ക്തി​പ​ക​രു​ക​യാ​ണ്​ കൗ​ൺ​സി​ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ കൗ​ൺ​സി​ലി​ന്​ നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​ധി​കാ​ര​ങ്ങ​ള​മു​ണ്ടാ​കും.

ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യാ​ണ്​ കൗ​ൺ​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​ൻ. പെ​ട്രോ​ളി​യം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി.

പെ​ട്രോ​ളി​യം കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ഷാ​ർ​ജ ഇ​ല​ക്​​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ്​ ഗ്യാ​സ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സ​ഈ​ദ്​ സു​ൽ​ത്താ​ൻ അ​ൽ സു​വൈ​ദി, സെ​ൻ​ട്ര​ൽ ഫി​നാ​ൻ​സ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ​ലീ​ദ്​ ഇ​ബ്രാ​ഹിം അ​ൽ സാ​യേ​ഗ്​ എ​ന്നി​വ​രാ​ണ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ.

ഊ​ർ​ജ​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും എ​മി​റേ​റ്റി​ലു​ട​നീ​ളം സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഷാ​ർ​ജ​യു​ടെ ന​യ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​മാ​യി ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്നതാണ്​ കൗ​ൺ​സി​ലി​ന്‍റെ രൂ​പ​വ​ത്​​ക​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​മി​റേ​റ്റി​ലെ ഊ​ർ​ജ, ജ​ല സ്രോ​ത​സ്സു​ക​ളു​ടെ ഭാ​വി​ക്കാ​യി സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ക, എ​മി​റേ​റ്റി​ലു​ട​നീ​ളം വി​ശ്വ​സ​നീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ ഊ​ർ​ജ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ക, പ്ര​ധാ​ന പ​ങ്കാ​ളി​ക​ൾ​ക്കി​ട​യി​ൽ ഊ​ർ​ജ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​രം​ഭ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ കൗ​ൺ​സി​ലി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ.

ദ്ര​വീ​കൃ​ത പെ​ട്രോ​ളി​യം വാ​ത​കം (എ​ൽ.​പി.​ജി), അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ര്യ​വേ​ക്ഷ​ണം, ഉ​ൽ​പാ​ദ​നം എ​ന്നി​വ​യാ​ണ്​ ​പ്ര​കൃ​തി വാ​ത​ക മേ​ഖ​ല​ക​ൾ, എ​ണ്ണ ഉ​ൽ​പാ​ദ​നം, ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി, സം​ഭ​ര​ണം, ഗ​താ​ഗ​തം, ക്രൂ​ഡ്​ ഓ​യി​ൽ, അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഇ​ന്ധ​ന മേ​ഖ​ല​ക​ൾ, പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​മാ​ണ്​ മ​റ്റൊ​രു മേ​ഖ​ല.

Tags:    
News Summary - Sharjah Energy Council for Energy Conservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.