ഷാർജ: കോവിഡിനെ അതിജീവിച്ച ഷാർജ എക്സ്പോ സെൻറർ വീണ്ടും സജീവമാകുന്നതിെൻറ സൂചന നൽകി ഒക്ടോബർ ഒന്ന് മുതൽ നാല് വരെ വ്യാപാര മേള 'ബിഗ് ഷോപ്പർ സെയിൽ'നടക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയ ശേഷം എക്സ്പോ സെൻററിൽ നടക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്.
ഏറ്റവും പുതിയ ട്രെൻറുകൾ, വസ്ത്രങ്ങൾ, സ്പോർട്സ് ഫുട്വെയേഴ്സ്, പെർഫ്യൂം, സൗന്ദര്യ വർധക വസ്തുക്കൾ, ആകസസറീസ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയവയെല്ലാം വിലക്കിഴിവോടെ വ്യാപാര മേളയിൽ അണിനിരക്കും. കഴിഞ്ഞ ദിവസം ഇലക്ട്രോണിക്സ് എക്സിബിഷൻ സുരക്ഷിതമായി നടത്തി വിജയിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് വ്യാപാരമേളയും എക്സ്പോ വേദിയിലേക്ക് എത്തുന്നത്.
രാവിലെ 11 മുതൽ രാത്രി 11 വരെ നാലാം നമ്പർ ഹാളിലാണ് മേള. പാർക്കിങ് സൗജന്യമാണ്. പ്രവേശന ഫീസ് അഞ്ച് ദിർഹം. എല്ലാവിധ സുരക്ഷയുമൊരുക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നെതന്ന് എക്സ്പോ സെൻറർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. ഇലക്ട്രോണിക്സ് എക്സിബിഷൻ മൂന്ന് ദിവസം കൊണ്ട് 15,000 പേരാണ് സന്ദർശിച്ചത്. ജനത്തിരക്ക് കുറക്കാനും സാമൂഹിക അകലം പാലിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബ്രാൻഡുകൾ മിതമായ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരമാണ് ബിഗ് ഷോപ്പർ സെയിലിലൂടെ ലഭ്യമാകുന്നതെന്ന് പരിപാടിയുടെ സ്ട്രാറ്റജിക് പാർട്ണറായ ലിസ് എക്സിബിഷൻ ഓർഗനൈസേഴ്സ് ഡയറക്ടർ ജേക്കബ് വർഗീസ് പറഞ്ഞു. മാർച്ച് മാസവുമായി താരതമ്യം ചെയ്യുേമ്പാൾ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുന്നത് ഗണ്യമായി കൂടിയതായി ഏജൻസികൾ നടത്തിയ പഠനത്തിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ റീട്ടെയിലർമാരായ ബ്രാൻഡ് ബസാർ, ബെല്ലിസിമോ പെർഫ്യൂം ആൻഡ് കോസ്മെറ്റിക്സ്, റെജിനോ ഫാഷൻ, സോന സീറോ ഔട്ട്ലെറ്റ് തുടങ്ങിയവരുടെ സാന്നിധ്യവും മേളയെ ശ്രദ്ധേയമാക്കും. നൂറിലധികം ബ്രാൻഡുകളാണ് മേളയിൽ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.