ഷാർജ: എട്ടാമത് ആഗോള വാർഷിക പ്രദർശന ദിനമായ ജൂൺ ഏഴിന് ആഗോളതലത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ ഷാർജ എക്സ്പോ സെന്ററും പങ്കുചേരും. ‘എല്ലാവർക്കും ലഭ്യമാവുന്ന വിപണികളും യോഗസ്ഥലങ്ങളും നടത്തൂ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. വാണിജ്യപരവും നൂതനവും സാംസ്കാരികവുമായി കൈമാറ്റങ്ങൾക്ക് വേദിയൊരുക്കുന്നതിൽ രാജ്യത്തെ എക്സിബിഷൻ സെന്ററുകളുടെ പങ്കിനെ ഉയർത്തിക്കാണിക്കുന്ന രീതിയിലായിരിക്കും ആഘോഷ പരിപാടി. 2023ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 20 ലധികം പ്രധാന പ്രദർശന മേളകൾ സംഘടിപ്പിക്കാനായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു. എക്സിബിഷൻ മേഖലയിലെ സുപ്രധാന വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ഓരോ എക്സിബിഷനുകളും പതിനായിരത്തിലധികം സന്ദർശകരെയാണ് ഷാർജ എക്സ്പോ സെന്ററിലേക്ക് ആകർഷിച്ചതെന്നും അധികൃതർ പ്രസ്താവനയിൽ അവകാശപ്പെട്ടു.
ആഗോള എക്സിബിഷൻ വ്യവസായ രംഗത്ത് പ്രധാന പങ്കാളി എന്ന നിലയിലാണ് ഷാർജ എക്സ്പോ സെന്റർ പ്രവർത്തനമാരംഭിച്ചത്. ലോക വ്യാപകമായി പ്രവർത്തിക്കുന്ന പ്രമുഖ എക്സിബിഷൻ സെന്ററുകളിലെ പ്രതിനിധികളെ സ്വാഗതം ചെയ്തു കൊണ്ട് ഈ മേഖലയിലെ സഹകരണവും പങ്കാളിത്തവും വിപുലപ്പെടുത്താനുള്ള വഴികൾ തേടുന്നതിനൊപ്പം എക്സിബിഷൻ സെന്റർ മേഖലകളുടെ വളർച്ചക്കായി പുതിയ കാഴ്ചപ്പാടുകൾ രൂപവത്കരിക്കാനും ശ്രമിക്കും. രാജ്യാന്തര എക്സിബിഷൻസ് ആൻഡ് കോഫറൻസ് വ്യവസായ രംഗത്ത് എമിറേറ്റിന് വേറിട്ട പദവി ഉറപ്പുവരുത്താനും ഷാർജ എക്സ്പോ സെന്റർ പ്രതിജ്ഞാബദ്ധമാണെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആൻഡ് എക്സ്പോസെന്റർ ചെയർമാൻ ശൈഖ് അബ്ദുല്ല സുൽത്താൻ അൽ ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.