ഷാർജ ഫിലിം പ്ലാറ്റ്ഫോം നവംബറിൽ

ഷാർജ: പ്രാദേശിക– അന്തർദേശീയ ചലച്ചിത്രരംഗത്തെ പിന്തുണക്കുന്നതി​െൻറ ഭാഗമായി ഷാർജ ആർട്ട് ഫൗണ്ടേഷൻ (സാഫ്) നവംബർ 14 മുതൽ 21 വരെ ഷാർജ ഫിലിം പ്ലാറ്റ്‌ഫോമി​െൻറ മൂന്നാം പതിപ്പ് സംഘടിപ്പിക്കും. സിനിമ പ്രദർശനം, ഡയലോഗ്, സെമിനാറുകൾ, വർക്​ഷോപ്പുകൾ എന്നിവ നടക്കും. ഇതിൽ

ഏറ്റവും പ്രധാനം ഇൻറർനെറ്റിലൂടെയുള്ള ഫിലിമുകളുടെ പ്രദർശനമാണ്. സിറ്റി മിറേജ് സിനിമ, ഫ്ലൈയിങ്​ സോസർ കെട്ടിടം, സീറോ സിക്സ് മാൾ എന്നിവിടങ്ങളിലാണ് പ്രദർശനം. ചലച്ചിത്ര അവതരണത്തിലും നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച പുതിയ കരിയർ പ്രോഗ്രാമാണ് നടക്കുക.

2018ൽ ആരംഭിച്ചതിനുശേഷം യു.എ.ഇയുടെ സിനിമാറ്റിക് ഊർജത്തെ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും സാഫ് ശ്രമിച്ചു. പ്രഫഷനലുകളെയും വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകരെയും ഉൾക്കൊള്ളുന്ന ഊർജസ്വലമായ അന്തരീക്ഷം സൃഷ്​ടിക്കുന്നതിന് അവർക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്ന് ആർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ശൈഖ ഹൂർ ബിൻത്​ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. സാങ്കൽപിക, ഡോക്യുമെൻററി, പരീക്ഷണാത്മക വിഭാഗങ്ങളിലെ 60ലധികം ഹ്രസ്വ, ഫീച്ചർ ഫിലിമുകൾ പ്ലാറ്റ്‌ഫോമിലെ ഷോകളിൽ ഉൾപ്പെടുന്നു. ചലച്ചിത്രങ്ങളുടെ പ്രസിദ്ധീകരണം, ഡോക്യുമെ​േൻറഷൻ, നിർമാണം, സിനിമ വ്യവസായത്തിലെ സ്ത്രീകളുടെ പങ്ക്​, വെല്ലുവിളികൾ എന്നിവയെക്കുറിച്ച്​ ചർച്ച നടക്കും. സ്വതന്ത്ര സിനിമകൾ, അവയുടെ ഫണ്ടിങ്​ സ്രോതസ്സുകളുടെ സുസ്ഥിരത, ചലച്ചിത്ര വിതരണത്തിൽ ഡിജിറ്റൽ പ്രക്ഷേപണ പ്ലാറ്റ്ഫോമുകളുടെ സ്വാധീനം എന്നിവയും ചർച്ച ചെയ്യും. ടിക്കറ്റുകൾ വ്യാഴാഴ്ച മുതൽ മിറേജ് സിറ്റി സിനിമ, ഫ്ലൈയിങ്​ സോസർ ബിൽഡിങ്​, സീറോ 6 മാളിലെ സിറ്റി സിനിമ, ഷാർജ ആർട്ട് ഫൗണ്ടേഷൻ വെബ്സൈറ്റിലും ലഭ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.