ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ച്​ ഷാർജ

ഷാർജ: എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക്​ പുതുവത്സരദിനമായ ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ ഭരണകൂടം. ഞായറാഴ്ച മാനവ വിഭവ വകുപ്പാണ്​ അവധി പ്രഖ്യാപിച്ചത്​.

വെള്ളി, ശനി, ഞായർ സർക്കാർ ജീവനക്കാർക്ക്​ അവധിയായതിനാൽ​ ഫലത്തിൽ നാലു ദിവസം അവധി ലഭിക്കും. ​അവധിക്കുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ദുബൈ സർക്കാറും നേരത്തേ ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Sharjah has declared a holiday on January 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.