ദുബൈ: ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ എമിഗ്രേഷൻ താൽകാലികമായി നിർത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യക്കാർക്ക് യു.എ.ഇ യാത്രാവിലക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, അടിയന്തിരമായി യു.എ.ഇയിൽ എത്തേണ്ടവർക്കും വ്യക്തമായ കാരണങ്ങളുള്ളവർക്കും വിസ നൽകാമെന്നും ട്രാവൽ ഏജൻസികൾക്ക് ഷാർജ എമിഗ്രേഷൻ അതോറിറ്റി അയച്ച സർക്കുലറിൽ പറയുന്നു. നിലവിൽ യു.എ.ഇയിൽ തങ്ങുന്ന ഇന്ത്യക്കാർക്ക് വിസ എടുക്കുന്നതിന് തടസമില്ല. പുറത്തുനിന്ന് എത്തുന്നവർക്ക് മാത്രമാണ് വിസ അനുവദിക്കാത്തത്. മറ്റ് എമിറേറ്റുകളിലെ വിസ ലഭിക്കുന്നതിന് തടസമില്ല.
ഷാർജ സന്ദർശക വിസ എടുക്കാൻ ശ്രമിക്കുന്നവർക്ക് ഞായറാഴ്ച മുതൽ വിസ ലഭിക്കുന്നില്ലെന്ന് അസൂരി ട്രാവൽ ആൻഡ് ടൂറിസം മാനേജർ റിജാസ് പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യക്കാരുടെ സന്ദർശക വിസ നടപടികൾ നിർത്തിവെക്കുന്നുവെന്നാണ് മറുപടി ലഭിച്ചത്. എത്ര ദിവസത്തേക്കാണ് വിലക്ക് എന്ന് വ്യക്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.