അ​ഡ്വ. വൈ.​എ. റ​ഹീം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി അധികാരമേറ്റു

ഷാ​ർ​ജ: അ​ടു​ത്ത ഒ​രു​വ​ർ​ഷ​ത്തേ​ക്കു​ള്ള ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വ​ര​ണാ​ധി​കാ​രി മു​ഹ്സി​ൻ ക​ട്ട​യാ​ട്ട് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. ഗു​ബൈ​ബ​യി​ലെ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. വൈ.​എ. റ​ഹീം (പ്ര​സി), മാ​ത്യു ജോ​ൺ (വൈ​സ് പ്ര​സി), ന​സീ​ർ (ജ​ന. സെ​ക്ര), ശ്രീ​നാ​ഥ​ൻ (ട്ര​ഷ), ജോ. ​ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ്, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ടി. ​വ​ർ​ഗീ​സ്, ഓ​ഡി​റ്റ​ർ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രും നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് ജ​ബ്ബാ​ർ, കു​ഞ്ഞ​മ്പു നാ​യ​ർ, റോ​യി മാ​ത്യു, സാം ​വ​ർ​ഗീ​സ്, അ​ബ്​​ദു​മ​നാ​ഫ്, എം. ​ഹ​രി​ലാ​ൽ, പ്ര​ദീ​ഷ് ചി​ത്താ​ര എ​ന്നി​വ​രു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്.

14ാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െൻറ പ്ര​സി​ഡ​ൻ​റ് പ​ദ​ത്തി​ൽ വൈ.​എ. റ​ഹീം എ​ത്തു​ന്ന​ത്. റെ​ക്കോ​ഡ് നേ​ട്ട​മാ​ണി​ത്. അ​സോ​സി​യേ​ഷ​െൻറ അം​ഗീ​കാ​ര​ത്തി​നാ​യി റ​ഹീം ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി കേ​ര​ളം സ​ന്ദ​ർ​ശി​ച്ച​വേ​ള​യി​ലാ​ണ് സ​ഫ​ല​മാ​യ​ത്.

Tags:    
News Summary - Sharjah Indian Association Board of Directors takes office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.