ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസിന്റെയും ഇന്‍കാസിന്റെയും തോല്‍വിയായി വിലയിരുത്തേണ്ടതില്ലെന്നും ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറിയും ഇന്‍കാസ് മിഡിലീസ്റ്റ് കണ്‍വീനറുമായ അഡ്വ. ഹാഷിക് തൈക്കണ്ടി വാർത്തക്കുറിപ്പില്‍ വ്യക്തമാക്കി.
മൂന്നു മുന്നണികളും സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ഇന്‍കാസ് ഔദ്യോഗികമായി ആരെയും സ്ഥാനാര്ഥിയാക്കിയിട്ടില്ല. സെന്‍ട്രല്‍ കമ്മിറ്റിയിലും ഗ്ലോബല്‍ കമ്മിറ്റിയിലും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് ചര്‍ച്ചയായിട്ടില്ല.
ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍കാസ് നേതാക്കള്‍ തന്നിഷ്ടത്തിനുണ്ടാക്കിയ പാനലായിരുന്നു മത്സരരംഗത്ത്. അവര്‍ ഉണ്ടാക്കിയ പോക്കറ്റ് സംഘടനകള്‍ മുഖേന വീതം വെച്ചെടുത്ത സ്ഥാനങ്ങളില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയതിന് ഇന്‍കാസും കോണ്‍ഗ്രസും യു.ഡി.എഫും ഉത്തരവാദിയല്ല.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനാധിപത്യ മുന്നണിയില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്.
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസിസമൂഹം വ്യക്തികളുടെ സാമൂഹിക പ്രവര്‍ത്തനം കൃത്യമായി വീക്ഷിക്കുന്നുണ്ടെന്നതിന് തെളിവാണ് പരാജയപ്പെട്ട മുന്നണിയിലെ എ.വി. മധുസൂദനന് എന്ന കോണ്‍ഗ്രസുകാരന്റെ വിജയം.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പിന് പ്രാദേശിക വിഷയമെന്നതിലുപരി ഒരു രാഷ്ട്രീയപ്രാധാന്യവുമില്ല. പുതിയ ഭരണസമിതിക്ക് പ്രവാസസമൂഹത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും ഹാഷിക് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.