പ്രവാചകന്മാരുടെ ചരിത്ര പഠനത്തിെൻറ ഗുണഫലങ്ങൾ നിരവധിയാണ്. വിശ്വാസം ദൃഢീകരിക്കാനും ഭാവി കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും വിശ്വാസികൾക്ക് ഈ ലോകത്ത് എന്ത് മാത്രം പ്രയാസങ്ങൾ സഹിക്കേണ്ടിവരും എന്നത് ബോധ്യപ്പെടുത്താനും ഈ ചരിത്ര പഠനം നമ്മെ സഹായിക്കുന്നു. കണ്ടതും കേട്ടതുമെല്ലാം പലപ്പോഴും ചരിത്രമായി പറയപ്പെടാറുണ്ട്, ചരിത്രത്തിെൻറ പ്രാമാണികത ഒരു പ്രതിസന്ധിയാണ്. എന്നാൽ ഈ ഗ്രന്ഥം ചരിത്രരചനക്കുള്ള ഒരു തിരുത്താണ്. പ്രാമാണിക ചരിത്രങ്ങൾ മാത്രമാണിതിെൻറ ഉള്ളടക്കം. എന്നാൽ ചരിത്രഗ്രന്ഥങ്ങളുടെ ഒഴുക്ക് ഒട്ടും നഷ്ടമായിട്ടുമില്ല. പ്രവാചകന്മാരുടെ അതുല്യ ജീവിതത്തിലൂടെ ഒരു വൈജ്ഞാനിക ചരിത്ര യാത്രാനുഭവമാണ് എഴുത്തുകാരനും പണ്ഡിതനും പ്രഭാഷകനുമായ ഹുസ്സൈൻ സലഫിയുടെ ഈ രചന വായനക്കാർക്കു നൽകുന്നത്.
നവംബർ ഒന്നിന് രാത്രി 9: 30 ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നഗരിയിലെ ബാൾറൂം ഹാളിൽ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.