നവാസ് പൂനൂരിെൻറ ആത്മകഥ യു.എ.ഇ കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ പ്രകാശനം ചെയ്യുന്നു

'എെൻറ ജീവിതയാത്ര' പ്രകാശനം ചെയ്തു

ദുബൈ: നാലു പതിറ്റാണ്ടു പിന്നിട്ട മാധ്യമപ്രവർത്തനത്തിലെ ശ്രദ്ധേയ സംഭവങ്ങളും അനുഭവങ്ങളും പകർത്തിയും സാമൂഹ്യ-രാഷ്ട്രീയ സിനിമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള ഓർമകൾ പങ്കുവെച്ചും മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ 'എെൻറ ജീവിതയാത്ര' എന്ന പേരിൽ തയ്യാറാക്കിയ ആത്മകഥ പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേള നഗരിയിൽ യു.എ.ഇ കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻറ് ഡോ. പുത്തൂർ റഹ് മാൻ പ്രകാശനം നിർവഹിച്ചു. കെ.എം.സി.സി യു.എ.ഇ ജനറൽ സെക്രട്ടറി അൻവർ നഹ ആദ്യപ്രതി ഏറ്റുവാങ്ങി. സി ആൻറ് എച്ച് ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ യാസീൻ ഹസൻ അദ്ധ്യക്ഷത വഹിച്ചു. നൈസി നവാസ്, തൻസി ഹാഷിർ എന്നിവർ സംസാരിച്ചു. ബഷീർ തിക്കോടി സ്വാഗതവും ലിപി അക്ബർ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.