ദുബൈ: ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയെ സ്വന്തം പുസ്തകമേള ആയിട്ടാണ് മലയാളി എഴുത്തുകാർ കണക്കാക്കുന്നത്.അറബി പുസ്തകങ്ങൾ കഴിഞ്ഞാൽ മലയാളം പുസ്തകങ്ങളാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും പുസ്തകമേള നടത്തിയതിലൂടെ അതിജീവനത്തിെൻറ വലിയൊരു സന്ദേശമാണ് സംഘാടകർ ലോകത്തിന് നൽകുന്നതെന്ന് സാഹിത്യകാരൻ കെ.പി രാമനുണ്ണി പറഞ്ഞു.
'ലോകം ഷാർജയിൽനിന്നു വായിക്കുന്നു' എന്ന ശീർഷകത്തിൽ 32ാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയോടനുബന്ധിച്ച് ഷാർജ കലാലയം സംസ്കാരികവേദി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിത്യകാരൻ പുന്നയൂർക്കുളം സൈനുദ്ദീൻ, ഷിനോജ് ശംസുദ്ദീൻ, അബ്ദുൽ കലാം തുടങ്ങിയവർ സംസാരിച്ചു. അബുത്വാഹിർ വിഷയാവതരണം നടത്തി. ഉനൈസ് സഖാഫി അധ്യക്ഷനായിരുന്നു. ഹംസത്തുൽ കറാർ സ്വാഗതവും അർഷാദ് പാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.