ദുബൈ: ഹുസൈൻ സലഫി രചിച്ച 'പ്രകാശം പരത്തിയ പ്രവാചകന്മാർ' എന്ന പുസ്തക പരമ്പരയുടെ മൂന്നാം ഭാഗം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശന കർമം നിർവഹിച്ചു. അബ്ദുൽ റഷീദ് ആലപ്പുഴ, ശംസുദ്ദീൻ അജ്‌മാൻ, അഷ്‌റഫ് പുതുശ്ശേരി, ഷമീം ഇസ്മായിൽ, റഷീദ് എമിറേറ്റ്സ്, സലിം പഴേരി എന്നിവർ പങ്കെടുത്തു.
പുസ്തക മേളയിലെത്തിയ പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ക്ക് കോപ്പി കൈമാറി. അല്ലാഹുവിെൻറ വിധി വിലക്കുകൾ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ കാലാകാലങ്ങളിൽ മനുഷ്യരിൽനിന്നു തന്നെയുള്ള പ്രവാചകന്മാരുടെ ചരിത്രമാണ് പുസ്തകത്തിലുള്ളത്. ഈ പുസ്തകത്തിൽ തന്നെ ആറോളം പ്രവാചകന്മാരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി കൂടി പണിപ്പുരയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.