ഷാർജ: യുവ എഴുത്തുകാരനും വ്ലോഗറും സഞ്ചാരിയുമായ അഹ്മദ് വയലിൽ രചിച്ച തുർക്കി യാത്ര അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ബോസ്ഫറസിന്റെ തീരങ്ങളിൽ’ റൈറ്റേഴ്സ് ഫോറം ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു. സഹ്റാ ഫൗണ്ടേഷൻ ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദൂമിൽനിന്ന് ഡോ. ബൂ അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി.
ഡോ. സൈഫ് അൽ മുഐലി, ഐ.എ.എസ് പ്രസിഡന്റ് നിസാർ തളങ്കര, റിനം ഹോൽഡിങ് ഡയറക്ടർ പി.ടി.എ. മുനീർ, യഹിയ സഖാഫി, ജുനൈദ് കൈപ്പണി, അക്ബർ ലിപി എന്നിവർ പങ്കെടുത്തു. മുനീർ പാണ്ടിയാല, കെ.വി.കെ. ബുഖാരി, മുനീർ എ. റഹ്മാൻ എന്നിവർ സംസാരിച്ചു.
ഷാർജ: ഗവൺമെന്റ് എൻജിനീയറിങ് കോളജ് യു.എ.ഇ അലുമ്നിയും അക്കാഫ് അസോസിയേഷനും ഹരിതം ബുക്സുമായി ചേർന്നിറക്കിയ ‘മഞ്ഞുതുള്ളികൾ’ പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകമേളയിൽ പ്രശസ്ത സാഹിത്യകാരനും ഐക്യരാഷ്ട്ര സഭ കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ ഡയറക്ടറുമായ ഡോ. മുരളി തുമ്മാരുകുടി നിർവഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷിബിൻ ജലീൽ പുസ്തകം ഏറ്റുവാങ്ങി.
എഡിറ്റർ ഫവാസ് മുഹമ്മദലി, വിപിൻ വർഗീസ്, സൂരജ് ഷാ, സമീർ ബാബു, റോസ് മേരി, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു എ.എസ്, ട്രഷറർ നൗഷാദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർഥികൾ തയാറാക്കിയ പുസ്തകം ‘സിസ് ക്രോണിക്ൾ’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
50ൽപരം കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകം സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മാസ്റ്റർ ആന്റണി പുസ്തകം പരിചയപ്പെടുത്തി. സ്കൂൾ വിദ്യാർഥിയായ ഹാർലിസ് ബിജുവാണ് പുസ്തകത്തിന് കവർ ചിത്രം ഒരുക്കിയത്.
സ്കൂൾ ഹെഡ് ബോയ് ബഷാർ നായിക് അവതാരകനായ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം യൂസഫ് സഗീർ, ഗേൾസ് വിഭാഗം പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്ന എന്നിവർ ആശംസകൾ നേർന്നു.
ഷാർജ: ഷംഷീർ പറമ്പത്കണ്ടിയുടെ രണ്ടാമത്തെ പുസ്തകമായ ‘കലാലയ ഓർമകളിലേക്ക്.. സർ സയ്യദെന്ന മൊഞ്ചത്തി’ ഷാർജ പുസ്തകോത്സവത്തിൽ എഴുത്തുകാരനും ആക്ടിവിസ്റ്റും കോളമിസ്റ്റുമായ ബഷീർ തിക്കോടി സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസറിന് കൈമാറി പ്രകാശനം ചെയ്തു.
ബഷീർ തിക്കോടി പുസ്തകം പരിചയപ്പെടുത്തി. സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസർ, കെ.സി.പി.കെ പ്രസിഡന്റ് ടി.കെ. ഇഖ്ബാൽ, പ്രതാപൻ തായാട്ട്, ഫെർവാനാ അലീമ, പീറ്റർ സ്വനെപോൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷബ്നാസ് ജലീൽ പരിപാടി നിയന്ത്രിച്ചു.
ഷാര്‍ജ: എഴുത്തുകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ തഅ്വീദാത്തുന്നജാഹ് എന്ന മോട്ടിവേഷനല്‍ ഗ്രന്ഥത്തിന്റെ അറബിക് പതിപ്പ് ഷാര്‍ജ പുസ്തകോത്സവത്തിൽ പ്രകാശിതമായി. മലയാളത്തിലും ഇംഗ്ലീഷിലും മോട്ടിവേഷനല്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ അമാനുല്ല വടക്കാങ്ങരയുടെ 86ാമത് പുസ്തകമാണ് തഅ്വീദാത്തുന്നജാഹ്.
റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങില്‍ പ്രശസ്ത ഇമാറാത്തി എഴുത്തുകാരിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. മറിയം ശിനാസിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഖത്തറിലെ പ്രമുഖ ബാറ്റ്മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസ് കോ ഫൗണ്ടറും സി.ഇ.ഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍, ഗ്രന്ഥകാരനായ സലീം അയ്യനത്ത്, ലിപി അക്ബര്‍, ഷാജി, സുഹൈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഷാർജ: സന്ധ്യ രഘു കുമാർ (കല്യാണി) രചിച്ച 16 കഥകൾ അടങ്ങിയ കഥാസമാഹാരമായ നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയിൽനിന്ന് പുസ്തകത്തിന്റെ ആദ്യപതിപ്പ് മാധ്യമ പ്രവർത്തക ദീപ കേളാട്ട് ഏറ്റുവാങ്ങി.
ബിനു മനോഹർ അധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, ഹാജറാബി വലിയകത്ത്, ശ്യാം വിശ്വനാഥൻ, നിഷാജ് തുടങ്ങിയവർ സംസാരിച്ചു. ശബീർ സ്വാഗതവും സന്ധ്യാകുമാർ നന്ദിയും പറഞ്ഞു.
ഷാർജ: രമേഷ് കെ. നായരുടെ ‘പ്രത്യാശയുടെ ഉപവനം’ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ ഹമാദി കവിയുടെ മാതാവ് സരസ്വതി കിഴക്കൂട്ടിന് നൽകി നിർവഹിച്ചു. ബഷീർ തിക്കോടി, എസ്.എം. ജാബിർ, മുഹമ്മദ് ഷഫീക്, എം.സി.എ. നാസർ, മൻസൂർ പള്ളൂർ, മുഹമ്മദ് പാളയാട്ട്, നാസർ വരിക്കോളി, പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.