ദുബൈ: എച്ച് ആൻഡ് സി പ്രസിദ്ധീകരിച്ച നജാ ഹുസൈന്റെ സയനോര കഥാസമാഹാരം ഷാർജ പുസ്തകോത്സവത്തിൽ ഇസ്മാഈൽ മേലടി പി. ശിവപ്രസാദിന് നൽകി പ്രകാശനം ചെയ്തു. കെ.പി.കെ
വെങ്ങര, പുന്നക്കൽ മുഹമ്മദലി, സിദ്ദീഖ് കോഴിക്കോട്, സാബു ഹുസൈൻ, അമ്മാർ കീഴുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
ഷാർജ: ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ 11ാം ക്ലാസ് വിദ്യാർഥി ശ്രീപത്മനാഭൻ വിമലിന്റെ ആദ്യ കവിതാസമാഹാരം ‘ഇഫമെറൽ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ ഔർ ഓൺ ഹൈസ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുകൻ പുസ്തക പ്രകാശനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ. അനിൽ കുമാർ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ മലയാളം മിഷൻ ഷാർജ ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി ആന്റണി, എഴുത്തുകാരായ ഗീതാമോഹൻ, അജിത് കണ്ടല്ലൂർ, എച്ച്. നസീർ കായംകുളം, ഷബീർ ഇസ്മയിൽ, കെ.എസ്. ശ്രുതി എന്നിവർ പങ്കെടുത്തു.
ഷാർജ: ഗോവ ഗവർണറും മലയാളിയുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രചിച്ച നാല് പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മൂന്ന് പുസ്തകങ്ങൾ ഗോവ രാജ്ഭവനും ഒരു പുസ്തകം ലിപി പബ്ലിക്കേഷനുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഭി കുര്യാക്കോസ് മോർ യൗ സേബിയോസ് (യാക്കോബായ സഭ ഡൽഹി മെത്രാപ്പോലീത്ത), ജോയൽ സാം തോമസ് റാന്നി, തിരുമേനി വിനീഷ് മോഹനൻ, മുൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. ജി. രാമൻ നായർ പ്രാണേഷ് എസ്. നായർ, ഐസക് പട്ടാണി പറമ്പിൽ എന്നിവരാണ് പുസ്തകങ്ങൾ പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ ഡോ. മണികണ്ഠൻ മേലോത്ത്, ശിൽപാ നായർ, ശ്രീകുമാർ പുഷ്പരാജ് ആതവനാട്, മോഹൻ കാവാലം, ലിപി അക്ബർ, തോമസ് ജോൺ ബദേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷാർജ: ഡോ. മോയിൻ മലയമ്മ രചിച്ച ‘ചുവപ്പ് ഭീകരത’ എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തകനും അക്കാഫ് രക്ഷാധികാരിയുമായ ശാഹുൽ ഹമീദ് ഇൻക്കാസ് യു.എ.ഇ സെക്രട്ടറി സി.പി. ജലീലിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സാമൂഹ്യ, സാംസ്കാരിക പ്രവർത്തകൻ അഖിൽദാസ് ഗുരുവായൂർ പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അധ്യക്ഷതവഹിച്ചു.
ഡോ. എസ്.എസ്. ലാൽ, കെ.പി.കെ. വെങ്ങര, അമ്മാർ കീഴ്പറമ്പ്, എം.എ. സുഹൈൽ, അഹമ്മദ് ശരീഫ്, ശിവപ്രസാദ്, നജാ ഹുസൈൻ, കടവത്ത് ബൽക്കീസ് മുഹമ്മദലി എന്നിവർ പങ്കെടുത്തു.
ഷാർജ: വിദ്യാഭ്യാസ സാമൂഹിക പ്രവർത്തക ഡോ. സുമതി അച്യുതൻ എഴുതിയ സഞ്ചാര സൗഭാഗ്യങ്ങളിലൂടെ എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ അഷ്റഫ് കൊടുങ്ങല്ലൂർ പ്രകാശനം ചെയ്തു. രമേശ് നായർ ചെന്ത്രാപ്പിന്നി ഏറ്റുവാങ്ങി. സാഹിത്യകാരൻ പി. ശിവപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. സുനിൽ രാജ് സ്വാഗതവും നജീബ് ഹമീദ് നന്ദിയും പറഞ്ഞു.
നായാടിത്തറ
ഷാർജ: ഷാഹിദ് എളവള്ളിയുടെ കഥാസമാഹാരം ‘നായാടിത്തറ’ ഷാർജ പുസ്തകോത്സവത്തിൽ ഗ്രന്ഥകാരനും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. ഡോ. അമ്മാനുള്ള വടക്കാങ്ങര ആദ്യ പ്രതി ഏറ്റുവാങ്ങി.
പ്രതാപൻ തായാട്ട്, മുംതാസ് ആസാദ്, പി. സജിദ് ഖാൻ, ഷബീന നജീബ്, ഫൗസിയ മമ്മു, കെ. തസ്നിഫ്, കെ. ഷാനവാസ്, അരുൺ കല്ലിങ്ങൽ, കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
ഷാർജ: ആലുവ സ്വദേശി നവാസ് ഇലഞ്ഞിക്കായി രചിച്ച തിരക്കഥാ പുസ്തകം കാതം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗ്രന്ഥകാരന്റെ മൂന്നാമത്തെ പുസ്തകമാണിത്.
അബ്ദുള്ള സാലം അൽ ഷംസീ, ഫാത്തിമ സുഹറ, പി.എം ലാലി, അൻവർ പാലോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഷാർജ: ഡോ. ശശി തരൂർ എം.പിയുമൊത്തുള്ള അനുഭവക്കുറിപ്പുകൾ കോർത്തിണക്കി മാനേജ്മെന്റ് വിദഗ്ധനും യുവ എഴുത്തുകാരനുമായ ഫസലുറഹ്മാൻ എഴുതിയ ‘വിസ്മയപ്രതിഭ’ എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ എഴുത്തുകാരൻ സബിൻ ഇക്ബാലിന് ആദ്യ കോപ്പി നൽകി ആസാ ഗ്രൂപ് എം.ഡി സി.പി. സാലിഹ് പ്രകാശനം ചെയ്തു.
യു.എ.ഇ ദേശീയ വനിത ക്രിക്കറ്റ് ടീം അംഗം കെസിയ മിറിയം സബിൻ, ചലച്ചിത്ര താരവും എഴുത്തുകാരനുമായ വിനോദ് കോവൂർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്ങര, ഐ.വി.ബി.എം സ്ഥാപകൻ ജാഫർ സാദിഖ്, ചലച്ചിത്ര പിന്നണി ഗായിക ആശാ ജി മേനോൻ, എഴുത്തുകാരൻ ഫസലുറഹ്മാൻ, ഗ്രീൻ ബുക്സ് മാനേജർ സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.
ഷാര്‍ജ: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സിജി രവീന്ദ്രന്റെ ‘മൈന്‍ഡ് മാസ്റ്ററി’ എന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മുന്‍ എം.പി ടി.എന്‍. പ്രതാപന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കരക്ക് നല്കി പ്രകാശനം നിർവഹിച്ചു. ഗോള്‍ഡ് എഫ്.എം പ്രോഗ്രാം ഡയറക്ടര്‍ ആര്.ജെ. വൈശാഖ് പുസ്തകം പരിചയപ്പെടുത്തി.
ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹന്‍കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ വനിത വിനോദ്, ദിപാ കേലാട്ട്, അനുപ് കീച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. സന്ധ്യ രവികുമാർ ആയിരുന്നു പരിപാടിയുടെ അവതാരക. ഐവറി ബുക്സാണ് പ്രസാധകര്.
ഷാർജ: കേരള മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെ കുറിച്ച് മാധ്യമ പ്രവർത്തകൻ പി.എ. മഹ്ബൂബ് എഴുതിയ സി.എച്ച്: ജീവിതവും വീക്ഷണവും എന്ന ഗ്രന്ഥം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയാണ് പ്രകാശനം നിർവഹിച്ചത്. എമിറേറ്റ്സ് സ്കൂൾ സീനിയർ വൈസ് പ്രിൻസിപ്പൽ ഡോ. എബ്രഹാം മാത്യു ആദ്യ കോപ്പി ഏറ്റുവാങ്ങി.
സിദ്ദീഖ്: ചിരിയുടെ രസതന്ത്രം എന്ന പേരിൽ ചലച്ചിത്ര സംവിധായകൻ സിദ്ദീഖിനെക്കുറിച്ച് മഹ്ബൂബ് എഴുതിയ ജീവചരിത്ര ഗ്രന്ഥം എമിറേറ്റ്സ് നാഷനൽ സ്കൂൾ ഡയറക്ടർ രവീഷ് തോമസിന് നൽകി ഷാർജ ഇന്റർനാഷനൽ ബുക്ക് അതോറിറ്റി വിദേശകാര്യ എക്സിക്യൂട്ടിവ് മോഹൻ കുമാർ പ്രകാശനം ചെയ്തു.
ഖലീജ് ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ ഐസക്ക് പട്ടാണിപറമ്പിൽ, എമിറേറ്റ്സ് നാഷനൽ സ്കൂൾ ഫൗണ്ടറും പ്രിൻസിപ്പലുമായ രവി തോമസ്, എം.സി.എ. നാസർ, ഡോ. പി. ഉണ്ണികൃഷ്ണൻ, കെ.എച്ച്.എം. അഷറഫ്, മുജീബ് തൃക്കണ്ണാപുരം, ഷാക്കിം ചെക്കുപ്പ, കല്ലറ അർഷദ് അബ്ദുൽ റഷീദ്, ഷാജഹാൻ കല്ലറ, നസീർ കുനിയിൽ എന്നിവർ സംസാരിച്ചു.
ഷാർജ: സൗദിയിൽ പ്രവാസിയായ എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന്റെ പുതിയ നോവലായ ‘മിയകുൾപ്പ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച നോവൽ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞുമുഹമ്മദ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന് നൽകി പ്രകാശനം നിർവഹിച്ചു.
മാധ്യമ പ്രവർത്തകരായ ഇസ്മാഈൽ മേലടി, എം.സി.എ. നാസർ, എഴുത്തുകാരായ ഇ.കെ. ദിനേശൻ, രമേശ് പെരുമ്പിലാവ്, കവി പി. ശിവപ്രസാദ് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.