അഡ്വ. ഹംസക്കുട്ടിയുടെ പുതിയ നോവൽ `തീക്കടിഞ്ഞാൺ' നവംബർ ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. ഗ്രീൻ ബുക്സ് ആണ് പ്രസാധകർ.
പുസ്തകം: തീക്കടിഞ്ഞാൺ
രചയിതാവ്: അഡ്വ. ഹംസക്കുട്ടി
പ്രകാശനം: നവംബർ 9
ഒമ്പതു വയസ്സുകാരൻ ഇഹാൻ യൂസുഫിന്റെ രണ്ടാമത്തെ പുസ്തകമായ `ലജന്‍ഡ് ഓഫ് ദി ഡ്രാഗൺസ്' നവംബർ 16ന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. അൽ റിവായ ബുക്സ് ആണ് പ്രസാധകർ
പുസ്തകം: ലജന്റ് ഓഫ് ദി ഡ്രാഗൺ
രചയിതാവ്: ഇഹാൻ യൂസഫ്
പ്രകാശനം: നവംബർ 16ന്.
ജഹാംഗീർ ഇളയേടത്ത് എഴുതിയ അലുമ്നി പോർട്ടൽ എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 12ന് പ്രകാശനംചെയ്യും. രാത്രി ഒമ്പതിന് റൈറ്റേഴ്സ് ഫോറത്തിലാണ് പരിപാടി. ഐവറി ബുക്സ് ആണ് പ്രസാധകർ.
പുസ്തകം: അലുമ്നി പോർട്ടൽ
രചയിതാവ്: ജഹാംഗീർ ഇളയേടത്ത്
പ്രകാശനം: നവംബർ 12ന്.
ആലുവ സ്വദേശി നവാസ് ഇലഞ്ഞിക്കായി രചിച്ച കാതം എന്ന തിരക്കഥ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 14ന് പ്രകാശനം ചെയ്യും. കൈരളി ബുക്സാണ് പ്രസാധക
പുസ്തകം: കാതം
രചയിതാവ്: നവാസ് ഇലഞ്ഞിക്കായി
പ്രകാശനം: നവംബർ 14.
അധ്യാപികയും പ്രവാസി എഴുത്തുകാരിയുമായ ജാസ്മിൻ അമ്പലത്തിലകത്തിന്റെ കഥാസമാഹാരമായ ‘കചടതപ’ റൈറ്റേഴ്സ് ഫോറത്തിൽ നവംബർ എട്ടിന് രാത്രി എട്ടു മണിക്ക് പ്രകാശനം ചെയ്യും. ഹരിതം ബുക്സ് ആണ് പ്രസാധകർ
പുസ്തകം: ‘കചടതപ’
രചയിതാവ്: ജാസ്മിൻ അമ്പലത്തിലകത്ത്
പ്രകാശനം: നവംബർ 8ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.