ഷാര്‍ജ: അക്ഷരോത്സവ നഗരിയില്‍ കവിത പൂത്ത നറുമണം ഒഴുകിയ രാവായിരുന്നു വെള്ളിയാഴ്ച. സിനിമക്കാര്‍ക്ക് പോലും കിട്ടാത്ത ജനപിന്തുണയില്‍ ബാള്‍ റൂമില്‍ കവിതയുടെ പെരുമഴ തുടങ്ങിയപ്പോള്‍ ഭാഷ സ്നേഹികള്‍ കരഘോഷത്തോടെ വരവേറ്റു. കവി ആലംങ്കോട് ലീലാകൃഷ്ണനാണ് തുടക്കമിട്ടത്. നൂറ് കണക്കിന് കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചപ്പോള്‍ ചെറുവിരലനക്കാത്ത ജനതയാണ്, ഒരു കള്ള സന്യാസി ബലാത്സംഗ കുറ്റത്തിന് പിടിയിലായപ്പോള്‍ തെരുവുകള്‍ കത്തിച്ചതെന്ന വാക്കുകളോടെയായിരുന്നു ആലംങ്കോടിന്‍െറ പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് അച്ചനെന്ന കവിത അദ്ദേഹം ആലപിച്ചു. അച്ചുകൂടങ്ങള്‍ മാറ്റിനിറുത്തിയ കവിയായിരുന്നു താനെന്നും പെണ്‍പേരു വെച്ചെഴുതിയാല്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ താത്പര്യമെടുത്തിരുന്ന കാലത്താണ് കവിതയും കൊണ്ട് താന്‍ ജനമനസുകളിലേക്ക് ഇറങ്ങിയതെന്നും അനില്‍ പനച്ചൂരാന്‍ പറഞ്ഞു.
ജിമിക്കി കമ്മല്‍ എഴുതിയ ആളായാണ് തന്നെ ഇപ്പോള്‍ യുവ സമൂഹം കാണുന്നത്. മലയാളിക്ക് നൃത്തം ചെയ്യാനുള്ള മനസുണ്ടെന്ന് ജിമിക്കി കമ്മല്‍ കാണിച്ചു തരുന്നു. കുട്ടികളെ ഉറക്കാനും ആ പാട്ട് ഉപയോഗിക്കുന്നത് കാണുന്നു. എന്നാല്‍ എഴുതിയ ആളിന് വലിയ പ്രസക്തിയൊന്നും ഇല്ല ^അനില്‍ പറഞ്ഞു. രണ്ട് പുസ്തകങ്ങള്‍ ഇറങ്ങാനിരിക്കുകയാണ്. അതിലൊന്ന് ഗദ്യ കവിതകളാണ്. പദ്യം കൊണ്ട് പറയാന്‍ കഴിയാത്തത് ഗദ്യംകൊണ്ട് പറയാനാണ് ശ്രമിക്കുന്നത്. അരി എന്ന ഗദ്യ കവിത അനില്‍ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.