ഷാര്‍ജ: പ്രവാസ ജീവിതത്തിെൻറ കുടുസായ വഴികളിലൂടെ നടക്കുകയും, അവിടെ കണ്ട് പരിചയിച്ച ജീവിതങ്ങളെ അക്ഷരങ്ങളാക്കി വായനക്കാരുടെ മനസില്‍ തേൻറതായ ഇടം കണ്ടത്തെുകയും ചെയ്ത കാസര്‍കോട് നിലേശ്വേരം സുറാബ് മൂന്ന് കൊല്ലത്തിന് ശേഷം വീണ്ടും ഇഷ്ട തട്ടകമായ ഷാര്‍ജയിലെത്തുന്നു. നാല് പതിറ്റാണ്ട് ജീവിച്ച മണ്ണിലേക്ക് വീണ്ടും എത്തുന്നത് രണ്ട് പുസ്തകങ്ങളുമായിട്ടാണ്. ലിപി പ്രസിദ്ധീകരിച്ച ' തൊണ്ടയില്‍ കുടുങ്ങിയ വാക്കുകള്‍ ' ലോഗോസ് ബുക്സിെൻറ ' മന്ദംപുറത്തിെൻറ മന്ദസ്മിതങ്ങള്‍ ' എന്നിവ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും എട്ടിന് രാത്രി ഒന്‍പത് മണിക്കാണ് രണ്ട് പുസ്തകങ്ങളുടെയും പ്രകാശനം.
ബറാഷി മരുഭൂമിയും ഖോര്‍ഫക്കാനിലെ മലകള്‍ കുളിക്കുന്ന കടലും വറ്റ് മുളപ്പിക്കുവാന്‍ വന്നവെൻറ നെഞ്ചിലെ തീയും നോവലുകളിലൂടെ വരച്ച് കാട്ടിയിട്ടുണ്ട് സുറാബ്. തൊണ്ടയില്‍കുടുങ്ങിയ വാക്കുകള്‍ ദിനക്കുറിപ്പുകളും മന്ദംപുറത്തിെൻറ മന്ദസ്മിതങ്ങള്‍ ഓര്‍മ്മകളുമാണ്.
സ്വന്തം നാടായ മന്ദംപുറത്തിെൻറ പേരാണ് പുസ്തകത്തിന് നല്‍കിയിരിക്കുന്നത്. ഇത് എന്തിന് എന്ന് ചോദിക്കുന്നവരോട് സുറാബ് പറയും, കോഴിക്കോടന്‍ ഹലുവ, വയനാടന്‍ മഞ്ഞള്‍, മലപ്പുറം കത്തി, ആറന്മുള കണ്ണാടി എന്നിങ്ങനെ എടുത്തു പറയാന്‍ ഞങ്ങള്‍ക്കൊന്നുമില്ല, ഇരിക്കട്ടെ നാട്ടുപേരില്‍ ഒരു പുസ്തകമെങ്കിലുമെന്ന്.
ഷാര്‍ജയിലെ ജല-വൈദ്യുത വിഭാഗത്തിലായിരുന്നു സുറാബിെൻറ സേവനം. ഷാര്ജയോടുള്ള ഇഷ്്ടം മൂത്ത് എഴുതിയ ഷാര്‍ജ എന്ന നോവല്‍ പണിപുരയിലാണ്. ചിന്ത ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഉടനെ പുറത്തിറങ്ങും. എന്‍ബിഎസ് പ്രസിദ്ധീകരിക്കുന്ന ' നഗരത്തില്‍ സംഭവിക്കുന്നത് ' എന്ന കഥാസമാഹാരവും പൂര്‍ണ്ണ പ്രസിദ്ധീകരിക്കുന്ന ' മടങ്ങിവന്നവെൻറ വര്‍ത്തമാനങ്ങളും ഇറങ്ങാനിരിക്കുകയാണ്. ടി.വി. കൊച്ചുവാവക്കും മുന്നേ പ്രവാസ ഭൂമിയിലത്തെിയ എഴുത്തുകാരാണ് സുറാബ്.
എന്നാല്‍ പ്രവാസ ലോകത്തെ സാഹിത്യ ബഹളങ്ങളില്‍ സുറാബിനെ ആരും കണ്ടില്ല. അക്ഷരങ്ങളിലൂടെയാണ് സുറാബ് പ്രവാസികള്ക്കിടയിലൂടെ സഞ്ചരിച്ചത്. പ്രവാസം വിട്ട് നാട്ടില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തെ എഴുത്തിലും പ്രവാസം നീറി പുകഞ്ഞു.
'നീ പോകുന്നിടം' എന്ന നോവലാണ് സുറാബില്‍ നിന്ന് ഏറ്റവും അവസാനം ലഭിച്ച പ്രവാസ ജീവിതത്തിെൻറ കഥപറയുന്ന പുസ്തകം. പ്രവാസ ജീവിതത്തിെൻറ, പ്രത്യേകിച്ച് കുടുംബ ജീവിതത്തിെൻറ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രമേയം.
മലയാളി കുടുംബങ്ങള്‍ക്കിടയിലെ പിരിമുറുക്കങ്ങള്‍ വേറിട്ട ശൈലിയിലൂടെ അവതരിപ്പിച്ച ഈ പുസ്തകം വായനയുടെ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. നാലുപതിറ്റാണ്ട് നീണ്ട പ്രവാസം ജീവിതം മതിയാക്കി നാട്ടിലത്തെിയിട്ടും തന്നെ ആളുകള്‍ പരിചയപ്പെടുത്തുന്നത് പ്രവാസി എഴുത്തുകാരന് എന്നാണ്.
ഒരുതരത്തില്‍ വനവാസംതന്നെയായിരുന്നു പ്രവാസം. അനുഭവിച്ചവര്‍ക്കേ അതിന്‍െറ തീവ്രത അറിയൂ സുറാബ് പറയുന്നു. നാല് പതിറ്റാണ്ട് അക്ഷരങ്ങളുടെ കഥ പറഞ്ഞ നാട്ടിലേക്ക് വീണ്ടും അക്ഷരങ്ങളുമായെത്താനായ സന്തോഷത്തിലാണ് സുറാബ് എന്ന അബുബക്കര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.