ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറക്കാനായി റൺവേയിലേക്കിറങ്ങിയ എയർ ഇന്ത്യ ഏ.ഐ. 998ാം നമ്പർ വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ യാത്രക്കാരെ വലച്ചത് 20 മണിക്കൂർ. വ്യാഴാഴ്ച പുലർച്ചെ 1.10ന് പുറപ്പെടേണ്ട വിമാനത്തിെൻറ സാേങ്കതിക തകരാറുകൾ രാത്രി 9.30നാണ് പരിഹരിക്കാനായത്.
വിമാനത്തിൽ കയറാൻ മൂന്ന് മണിക്കൂർ മുമ്പേ എത്തിയ യാത്രക്കാർ ഒരു ദിവസം വിമാനത്താവളത്തിലും ഹോട്ടലിലുമായി കഴിച്ച് കൂേട്ടണ്ടി വന്നു. നോമ്പനുഷ്ടിക്കാൻ നേരത്തെ അത്താഴം കഴിച്ച് വന്നവരും പലതരം ചടങ്ങുകളിൽ പങ്കെടുക്കാൻ അത്യാവശ്യമായി നാട്ടിലെത്തേണ്ടവരും രോഗികളും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ പുറപ്പെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റൺവേയിലേക്ക് നീങ്ങിയ വിമാനത്തിന് പെട്ടെന്നാണ് കുലുക്കവും അപശബ്ദവും അനുഭവപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.
ഉടനെ തന്നെ വിമാനം പുറപ്പെടാൻ വൈകുമെന്ന സന്ദേശമാണ് ലഭിച്ചത്. യാത്രക്കാരെ തുടക്കത്തിൽ വിമാനത്തിൽ തന്നെ ഇരുത്തിയെങ്കിലും പിന്നീട് ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. എയർ ഇന്ത്യയുടെ ഷാർജയിലെ അധികൃതരുമായി ബന്ധപ്പെടാൻ മാധ്യമങ്ങളും യാത്രക്കാരുടെ ബന്ധുക്കളും പലവുരു ശ്രമിച്ചെങ്കിലും വിഫലമായി.
ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് ലഭിച്ചെങ്കിലും സാേങ്കതിക പ്രശ്നങ്ങൾ പറഞ്ഞ് രാത്രിയിലേക്ക് നീളുകയായിരുന്നു. ചിലർക്ക് എയർ ഇന്ത്യയുടെ തന്നെ മറ്റ് വിമാനങ്ങളിൽ ഇടം കിട്ടിയപ്പോൾ മറ്റ് ചില യാത്രക്കാർ ടിക്കറ്റിെൻറ പണം തിരിച്ച് വാങ്ങി. നേരം പുലരുേമ്പാഴേക്ക് നാട്ടിലെത്താനാകുമെന്ന് പ്രതീക്ഷിച്ച് യാത്രക്ക് എത്തിയ പലരും നോമ്പ് തുറന്നത് വിമാനത്താവളത്തിലായിരുന്നു.
കരിപ്പൂരിൽ യാത്രക്കാരിയും ജീവനക്കാരിയും തമ്മിൽ കൈയാങ്കളി
കൊണ്ടോട്ടി: ഷാര്‍ജയില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധത്തിനിടെ ജീവനക്കാരിയും യാത്രക്കാരിയും തമ്മിൽ കൈയാങ്കളി.
വ്യാഴാഴ്ച രാവിലെ 6.20ന് കരിപ്പൂരിലെത്തി 7.30ന് മുംബൈയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയത്. ഇതോടെ മുംബൈയിലേക്കുള്ളവരുടെ യാത്ര അനിശ്ചിതത്വത്തിലായതോടെയാണ് യാത്രക്കാർ ബഹളം വെച്ചത്.
തുടർന്ന് കോഴിക്കോട് സ്വദേശിനിയായ യാത്രക്കാരി എയർ ഇന്ത്യ ജീവനക്കാരിയോട് തട്ടിക്കയറി ബഹളം വെച്ചു. ഇരുവരും തമ്മിലെ ഉന്തും തള്ളിനുമിടെ നിലത്ത് വീണ ജീവനക്കാരിക്ക് പരിക്കേറ്റു. യാത്രക്കാരിക്ക് അപസ്മാരം വന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കി. ഇവരെ എയർ ഇന്ത്യ ജീവനക്കാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എയർ ഇന്ത്യയുടെ പരാതിയിൽ യാത്രക്കാരിക്ക് എതിരെ കരിപ്പൂർ പൊലീസ് േകസെടുത്തു. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ വെള്ളിയാഴ്ച രാവിലെ മുംബൈയിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.