ഷാർജ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാർജ ലേബർ ഡെവലപ്‌മെന്‍റ് ഡിപ്പാർട്മെന്‍റ്, ഷാർജ സർക്കാർ, മുനിസിപ്പാലിറ്റി, പൊലീസ്, എമിറേറ്റ്‌സ് റെഡ് ക്രെസന്‍റ് എന്നിവരുടെ സഹകരണത്തോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെ.എം.സി.സി, ഗ്രീൻ വിങ്‌സ് ഷാർജ, ഐ.എം.സി.സി ഷാർജ, ഇൻകാസ് യു.എ.ഇ തുടങ്ങിയ സംഘടനകൾ ചേർന്ന് ഇവൻറ് ഈഡിസിന്‍റെ ബാനറിൽ നടത്തിവന്ന തൊഴിലാളി ഫെസ്റ്റ് സമാപിച്ചു.
ബ്രിഗേഡിയർ അഹമ്മദ് ഇബ്രാഹിം അൽ ഷാർജി ഉദ്ഘാടനം ചയ്തു. താടു മാമു (ഇന്ത്യൻ കോൺസുലേറ്റ്), അബ്ദുൽ ലത്തീഫ് കാസി (എമിറേറ്റ്‌സ് റെഡ്‌ക്രസന്‍റ്), ആനന്ദ് കുമാർ (വൈസ് കൗൺസിൽ ഓഫ് ഇന്ത്യ), കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥൻ ശഹീദ് സറൂണി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, എൻ.ടി.വി ഡയറക്ടർ മാത്തുക്കുട്ടി കണ്ടോൾ, പ്രോഗ്രാം ഡയറക്ടർ അബ്ദുല്ല കമാ പാലം എന്നിവർ സംസാരിച്ചു. ഐ.എ.എസ്, കെ.എം.സി.സി, ഗ്രീൻ വിങ്‌സ് ഷാർജ, ഐ.എം.സി.സി ഷാർജ, എം.ജി.സി.എഫ്, പ്രവാസി ഫോറം, പ്രവാസി ഇന്ത്യ തുടങ്ങിയ സംഘടന നേതാക്കൾ പങ്കെടുത്തു. കലാപരിപാടികൾക്ക് ഇവന്‍റ് കൺട്രോളർ യാസർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.