ഷാർജ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഷാർജ മഹാത്മാഗാന്ധി കൾചറൽ ഫോറം ‘ഹൃദയപൂർവം ബാപ്പുജിക്ക്’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എമിറേറ്റ്സ് ഹെൽത്ത് സർവിസസുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് പ്രദീപ് നെന്മാറ, ഇൻകാസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കഡോൺ, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എൻ.പി. രാമചന്ദ്രൻ, കെ.എം. അബ്ദുൽ മനാഫ്, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ മനാഫ് മാട്ടൂൽ, റോയ് കല്ലത്ത്, ഹരിലാൽ, പ്രതീഷ് ചിതറ, ടി.കെ. അബ്ദുൽ ഹമീദ്, ശ്രീപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
സമാപനയോഗത്തിൽ അടൂർ പ്രകാശ്, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഡോ. ഇ.പി. ജോൺസൺ, സുരേന്ദ്രൻ പാറക്കടവ്, ഹംസ പെരിഞ്ചേരി എന്നിവർ സംസാരിച്ചു. ഫാസിൽ മങ്ങാട്, പ്രമോദ് കിനായത്, ശ്രീലത പ്രദീപ്, രശ്മി പ്രമോദ്, ലക്ഷ്മി രാഗേഷ്, ഫൗസിയ, നിമ്മി ജോസ്, യാസ്മിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.