ഷാർജ: കേരളത്തിൽ ആരംഭിച്ച മെക്7 ഹെൽത്ത് ക്ലബിന്റെ ഷാർജ യൂനിറ്റിന് തുടക്കം. യു.എ.ഇ സർക്കാറിന്റെ വളന്റിയർ സൂപ്പർവൈസറും പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ സലാം പള്ളിത്തൊടിക്ക് മെക് സെവന്റെ ബ്രാൻഡ് ടീ ഷർട്ട് നൽകി ഷാർജ പൊലീസിലെ റിലീജിയസ് ആൻഡ് സേഫ്റ്റി ട്രെയിനിങ് ലെക്ചറർ ക്യാപ്റ്റൻ അബ്ദുൽ ലത്തീഫ് അൽ ഖാദി ഹെൽത്ത് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ ആശംസകൾ നേർന്നു. ചീഫ് ട്രെയിനറും നാഷനൽ എക്സിക്യൂട്ടിവ് അംഗവുമായ മുഹമ്മദ് സയീദ് വേങ്ങര പരിശീലനത്തിന് നേതൃത്വം നൽകി.
മെക് 7 ചീഫ് കോഓഡിനേറ്റർ ഉനൈസ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഷാർജ കോഓഡിനേറ്റർ മൊയ്ദീൻ കുട്ടി വേങ്ങര, ഫസൽ തങ്ങൾ അജ്മാൻ, സംഘാടകൻ ബുഖാരി തങ്ങൾ അജ്മാൻ, മെക് 7 പരിശീലകരായ ഷെരീഫ് ചിറക്കൽ, ഔഫ് പൂനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദിവസവും രാവിലെ 6.30ന് ഷാർജയിലെ സൗദി മസ്ജിദിന് പിറകുവശത്തുള്ള പാർക്കിലാണ് പരിശീലനം. പരിശീലനം സൗജന്യമാണ്. വിവരങ്ങൾക്ക് ഫോൺ: 0507153855, 0586133874.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.