ഷാർജ: ബീച്ചുകളിലും പ്രകൃതിരമണീയമായ ഇടങ്ങളിലും നിരീക്ഷണവും അവബോധവും വർധിപ്പിക്കുന്നതിന് ഷാർജ മുനിസിപ്പാലിറ്റി സൈക്കിൾ പട്രോളിങ് ആരംഭിച്ചു. അൽ മുസല്ല പ്രദേശത്തെ മുനിസിപ്പാലിറ്റിയുടെ ആസ്ഥാനത്തുവെച്ച് ഡയറക്ടർ ജനറൽ താബിത് സലീം അൽ താരിഫി ഉദ്ഘാടനം ചെയ്തു. ഉപയോക്താക്കളെ ബോധവത്കരിക്കുക, പ്രതിരോധ- മുൻകരുതൽ പാലിക്കാൻ പ്രേരിപ്പിക്കുക, ബീച്ചുകളുടെയും ഹരിതപ്രദേശങ്ങളുടെയും ഉപയോഗം സംബന്ധിച്ച നിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ സംരംഭത്തിെൻറ ലക്ഷ്യമെന്ന് അൽ തരിഫി പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും പുറമെ ജീവനക്കാരുടെ കായിക പരിശീലനവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുമെന്നും അൽ തരിഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.