20,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാനൊരുങ്ങി ഷാർജ മുനിസിപ്പാലിറ്റി

ഷാർജ: റമദാനിൽ തൊഴിലാളികളുടെ സന്തോഷം ഉറപ്പാക്കുന്നതിന് 20,000 ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഷാർജ മുനിസിപ്പാലിറ്റി (എസ്.എം) പ്രഖ്യാപിച്ചു. ഇൻവെസ്റ്റ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് കിറ്റുകൾ നൽകുന്നത്. ഇൻഡസ്ട്രിയൽ ഏരിയ 12ലെ തൊഴിലാളികൾക്ക് താമസ സ്ഥലത്ത് ഭക്ഷണം നൽകും. റമദാനിൽ മാനുഷിക പ്രവർത്തനത്തിന്‍റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണം നൽകാനാഗ്രഹിക്കുന്നവർക്ക് പ്രചോദനമെന്നോണവുമാണ് സംരംഭം.

റമദാനിൽ ഷാർജ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന വാർഷിക പരിപാടികളുടെ ഭാഗമായാണ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതും ഇഫ്താർ ടെന്‍റുകൾ സ്ഥാപിക്കുന്നതുമെന്നും ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു. എല്ലാ വർഷവും ഇത്തരം സാമൂഹിക പരിപാടികൾ തുടരാൻ ആഗ്രഹിക്കുന്നുണ്ടന്നും അദ്ദേഹം അറിയിച്ചു.

ഷാർജ മുനിസിപ്പാലിറ്റിയുമായുള്ള പങ്കാളിത്തത്തിൽ ബാങ്ക് അഭിമാനിക്കുന്നുവെന്നും കമ്യൂണിറ്റി അംഗങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന സംരംഭങ്ങളെ പിന്തുണക്കാൻ താൽപര്യമുണ്ടെന്നും ഇൻവെസ്റ്റ് ബാങ്ക് സി.ഇ.ഒ അഹ്മദ് മുഹമ്മദ് അബു ഈദെ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Sharjah Municipality ready to distribute 20,000 Iftar kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT