ഷാർജ: പൊലീസിലെ ജീവനക്കാരുടെ ആരോഗ്യകരമായ ജീവിതനിലവാരം ഉയർത്തുന്നതിനായി ഷാർജ പൊലീസ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ഫ്രണ്ട്സ് ഫോർ ഡയബറ്റിസ് അസോസിയേഷനുമായി സഹകരിച്ച് ഷാർജ പൊലീസ് ജനറൽ കമാൻഡിന്റെ (എസ്.പി.ജി.സി) കസ്റ്റമർ ഹാപ്പിനെസ് സെന്ററാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
‘പ്രതിരോധവും സഹവർത്തിത്വവും’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഷാർജ പൊലീസ് വർഷാവർഷം നടപ്പാക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് നടപടി. സ്വന്തം ജീവനക്കാർക്ക് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ക്ഷേമം ഉറപ്പാക്കുകയുമാണ് ക്യാമ്പുകളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.