ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസി രക്തം നൽകുന്നു 

ഷാർജ പൊലീസ്​ രക്​തദാനം നടത്തി

ഷാർജ: യു.എ.ഇ ജീനോം പ്രോഗ്രാമി​െൻറ സഹകരണത്തോടെ ഷാർജ പൊലീസ് ചൊവ്വാഴ്ച 'ടു ഗെദർ ഫോർ എ ഡിസീസ് ഫ്രീ സൊസൈറ്റി' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനം പ്രോത്സാഹിപ്പിക്കാനും ജനിതകരോഗങ്ങൾ തടയാനും ചികിത്സിക്കാനുമുള്ള മാർഗങ്ങൾ ഒരുക്കുകയാണ്​ ലക്ഷ്യമെന്ന്​ രക്തം നൽകി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.

യു.എ.ഇ ജീനോം പ്രോഗ്രാം ടീം ഔദ്യോഗിക വക്താവ് ഡോ. അഹമ്മദ് അൽ അവാദി പങ്കെടുത്തു. ഡെപ്യൂട്ടി കമാൻഡർ -ഇൻ -ചീഫ് ബ്രിഗേഡിയർ ജനറൽ അബ്​ദുല്ല മുബാറക് ബിൻ ആമേർ, ജനറൽ മാനേജർമാർ, നിരവധി സ്പെഷലിസ്​റ്റ്​ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Sharjah police donate blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.