ഷാർജ: ഷാർജ പോലീസും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെൻറ് (ഡി.എസ്.സി.ഡി) സെൻററും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ചർച്ച നടത്തി. ഡി.എസ്.സി.ഡി പ്രതിനിധി സംഘത്തെ പൊലീസിെൻറ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ആരിഫ് ബിൻ ഹുദൈബിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ മേഖലകളിൽ സാമൂഹിക വികസന വകുപ്പുമായി സഹകരിച്ച് തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇരുപക്ഷത്തെയും സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഷാർജ പൊലീസിെൻറ താൽപര്യം ആരിഫ് ഊന്നിപ്പറഞ്ഞു. അയൽപ്പക്ക സുരക്ഷ, പാർപ്പിട, പൊതു മേഖലകളിൽ ഡി.എസ്.സി.ഡി നടത്തിയ സർവേയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.