ഷാർജ: സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എമിറേറ്റിലെ വിദ്യാർഥികൾക്ക് മാർഗ നിർദേശങ്ങൾ നൽകി ഷാർജ പൊലീസ്. എജുക്കേഷൻ കൗൺസിൽ ഷാർജ പൊലീസുമായി സഹകരിച്ച് ആരംഭിച്ച ‘മേക് യുവർ ഡിസിഷൻ’ പദ്ധതിയുടെ ഭാഗമായാണ് നിർദേശങ്ങൾ നൽകിയത്. കമ്യൂണിറ്റി പൊലീസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് വിദ്യാർഥികൾക്കായി വിദ്യാഭ്യാസയാത്രകളും പൊലീസ് സംഘടിപ്പിച്ചു.
സമൂഹത്തിൽ പൊലീസുകാർ വഹിക്കുന്ന പ്രധാന പങ്കിനെയും സുരക്ഷാനടപടികളെയുംകുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ ഷാർജയിലെ പൊലീസ് വകുപ്പുകളിൽ സന്ദർശനം നടത്തി. അച്ചടക്കം, മനോഭാവം, ഉത്തരവാദിത്തം തുടങ്ങിയവയെ കുറിച്ചെല്ലാം പൊലീസ് വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.