ഷാർജ: മലീഹയിലെ മരുഭൂ പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെ മണ്ണിലകപ്പെട്ട കാർ പുറത്തെടുക്കാനും യാത്രക്കാരെ സുരക്ഷിത ഇടത്തിലേക്ക് മാറ്റാനും ഷാർജ പൊലീസ് സഹായത്തിനെത്തി. ദിക്കറിയാതെ യാത്ര ചെയ്യുന്നതിനിടെ കാർ മണ്ണിൽ താഴുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
രണ്ടു കാറുകൾ മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതായും അതിലൊന്നിന് ഗിയർ തകരാറുണ്ടെന്നും ഷാർജ പൊലീസ് റെസ്ക്യൂ വിഭാഗം മേധാവി ലഫ്റ്റനൻറ് കേണൽ റാഷിദ് ബിൻ സാൻദൽ പറഞ്ഞു. ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കാർ ശരിയാക്കുന്നതിനും സുരക്ഷിത ഇടത്തിലേക്ക് മാറ്റുന്നതിനും പൊലീസ് സംഘം കുതിച്ചത്തി.അടിയന്തര സാഹചര്യങ്ങളുണ്ടായാൽ 999 വിളിക്കണമെന്ന് ബിൻ സാൻദൽ പറഞ്ഞു.തങ്ങളെയും വാഹനങ്ങളെയും രക്ഷപ്പെടുത്തിയതിന് ഡ്രൈവർമാർ ഷാർജ പൊലീസിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.