ഷാർജ: ഷാർജ പൊലീസ് ജനറൽ കമാൻഡ് ആസ്ഥാനത്ത് എത്തുന്ന സന്ദർശകർക്കും ജീവനക്കാർക്കും യാത്ര ചെയ്യാൻ പരിസ്ഥിതി സൗഹൃദ വാഹനമൊരുക്കി ഷാർജ പൊലീസ്. മസാർ സംവിധാനം ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമേർ ഉദ്ഘാടനം ചെയ്തു.
ഓരോ യാത്രക്കും എട്ടു പേരെ ഉൾക്കൊള്ളും. ജീവനക്കാർക്കും സന്ദർശകർക്കും പ്രായമായവർക്കും കെട്ടിടത്തിന് പുറത്തുനിന്ന് ആറ് സ്റ്റോപ്പുകൾ വഴി അകത്തേക്ക് പ്രവേശിക്കാം. ഉദ്ഘാടന വേളയിൽ ബ്രിഗേഡിയർ ജനറൽ ആരിഫ് ഹസൻ അൽ ഷെരീഫ്, റിസോഴ്‌സ് ആൻഡ് സപ്പോർട്ട് സർവിസസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ, പൊലീസ് ഓപറേഷൻ ഡയറക്ടർ ജനറൽ, മുതിർന്ന ഉദ്യോഗസ്ഥർ, സ്പെഷലിസ്റ്റുകൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.