ഷാർജ: ജനറൽ കമാൻഡ് ഓഫ് ഷാർജ പൊലീസും ലൈസൻസിങ് ൈഡ്രവർ ആൻഡ് വെഹിക്ക്ൾസ് ഡിപ്പാർട്ട്മെൻറും ചേർന്ന് അൽ ഫൂത്തൈം മോട്ടോഴ്സിെൻറ സഹകരണത്തോടെ, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ അവതരിപ്പിച്ചു. ൈഡ്രവർമാർക്ക് ഇത്തരം വാഹനങ്ങളിൽ പരിശീലനം നൽകുകയും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രചരിപ്പിക്കുകയും ലക്ഷ്യം വെച്ചായിരുന്നു പരിപാടി. റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നൂതന സാങ്കേതിക വിദ്യകൾ േപ്രാത്സാഹിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ സംസ്ക്കാരം വളർത്തിയെടുക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അവതരണം.
വൈദ്യുതി, ഇന്ധനം എന്നിവ രണ്ടും ഉപയോഗിക്കാവുന്ന ഹൈബ്രിഡ് കാറുകൾ ഏറെ വൈകാതെ പുറത്തിറക്കുമെന്ന് ലൈസൻസിങ് ആൻഡ് വെഹിക്കിൾസ് ഡയറക്ടർ ലെഫ്. കേണൽ ഹുമൈദ് സഈദ് ആൽ ജല്ലാഫ് പറഞ്ഞു. ഇത് കാർബൺ ബഹിർഗമനത്തിെൻറ അളവ് കുറയ്ക്കാൻ സഹായിക്കും. പരിസ്ഥിതി മലിനീകരണം,വാഹനത്തിെൻറ പ്രവർത്തന ചെലവ് എന്നിവ കണക്കിലെടുക്കുമ്പോൾ ലാഭകരമാണ്. ഇതിനായി വാഹന പരിശോധകരെ പരിശീലിപ്പിക്കുകയും ഭാവിയിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുവാൻ ൈഡ്രവർമാരെ പ്രാപ്തരാക്കുകയുമാണ് മുഖ്യ ലക്ഷ്യമെന്ന് ജല്ലാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.