ഷാര്‍ജ: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ മർയം അല്‍ കൗസ് അല്‍ മുഹൈരിയുടെ സത്യസന്ധതക്ക് ഷാര്‍ജ പൊലീസിെൻറ ആദരം.ഷാര്‍ജ നസ്രിയയിലെ തദ്വീര് സെൻററിലെ ജോലിക്കാരിയാണ് മർയം അല്‍ കൗസ് അല്‍ മുഹൈരി. പതിവുപോലെ ജോലിക്കിടയിലെ തിരക്കുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് അവര്‍ക്ക് ആയിരങ്ങള്‍ അടങ്ങിയ പഴ്സ് വീണുകിട്ടിയത്.
പിന്നെ ഒട്ടും സമയം കളഞ്ഞില്ല, അല്‍ ഗര്‍ബ് പൊലീസ് സ്്റ്റേഷനിലേക്ക് വണ്ടിവിട്ടു. പണം പൊലീസ് ഓഫിസറെ ഏല്‍പ്പിച്ചപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്. മർയത്തിെൻറ സത്യസന്ധതയെ ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡിലെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് ഹാജി അല്‍ സെര്‍ക്കല്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.