ഷാർജ: മുപ്പതു പൊലീസുകാരും ഒരു സ്റ്റേഷനുമുള്ള ഒരു എളിയ സംഘത്തിൽ നിന്ന് 25 പൊലീസ് സ്റ്റേഷനും എണ്ണായിരം ഒഫീസർമാരുമായി വളർന്ന മേഖലയിലെ ഏറ്റവും മികച്ച സേനകളിലൊന്നായി മാറിയ ഷാർജ പൊലീസിെൻറ സുവർണ ജൂബിലിക്ക് ഉജ്വല തുടക്കം. ആദ്യ കാല നായകരെ ആദരിക്കുന്ന ചടങ്ങോടെ ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമായി. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ഷാർജയെ സമ്പൂർണ സുരക്ഷിത നഗരമാക്കി മാറ്റുന്ന പദ്ധതിയും ശൈഖ് സുൽതാൻ ഉദ്ഘാടനം ചെയ്തു.
10,486 കാമറകളാണ് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നിരീക്ഷണം നടത്തുക. വളരെ ലളിതമായി തുടങ്ങിയ ഷാർജ പൊലീസ് ഇൗ വർഷങ്ങളിലെ നിരന്തര പരിശ്രമങ്ങളിലൂടെ ജനങ്ങളുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ കെൽപ്പുള്ള മികച്ച സംഘമായി ഉയർന്നുവെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ സൈഫ് സിരി അശ്ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.