ഷാർജ: ഷാർജ പൊലീസിെൻറ സുരക്ഷിത വലയത്തിൽ കുടുംബത്തോടൊപ്പം ശീതകാലം ആഘോഷമാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? കൂടുതലൊന്നും ആലോചിക്കേണ്ട, വൈകീട്ട് അഞ്ചിന് ഷാർജ പൊലീസിെൻറ മരുഭൂ ഉദ്യാനത്തിൽ എത്തിയാൽ മതി. തീർത്തും സൗജന്യമായി രാത്രി 10 വരെ ഉല്ലസിക്കാം. പൊലീസ് കുടുംബത്തിന് മാത്രം പ്രവേശനമുള്ള ഈ അതിമനോഹര ഉദ്യാനത്തിൽ മൂന്നാഴ്ച എല്ലാവർക്കും പ്രവേശിക്കാം. മരുഭൂമിയിൽ ഓടുന്ന ട്രെയിനിൽ സൗജന്യമായി കറങ്ങാം.
മണൽക്കൂനകൾക്കും ഗാഫ് മരങ്ങൾക്കും ഇടയിൽ തീർത്ത വിനോദങ്ങളിൽ പങ്കുചേരാം. മരുഭൂമിയുടെ ആഴത്തിൽ തീർത്ത നീലജലാശയം കാണാം, പാലത്തിൽനിന്ന് സെൽഫിയെടുക്കാം. ഇവിടെ ബാർബിക്യുവിനായി തീർത്ത കൂടാരങ്ങളിൽ ഇറച്ചി ചുടാവുന്നതാണ്. അതിന് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം.മലീഹ റോഡിലെ കൽബ ദിശയിൽ അൽ സിയുഹ് ഇൻറർചെയ്ഞ്ച് കഴിഞ്ഞാൽ വലതുവശത്തായാണ് ഉദ്യാനം. പാഴ്വസ്തുക്കൾ കൊണ്ടാണ് ഇവിടെ അലങ്കാരങ്ങൾ തീർത്തിട്ടുള്ളത്. കേബിളുകൾ പൊതിഞ്ഞുവരുന്ന മരക്കഷണങ്ങളാൽ നിർമിച്ച പള്ളി വിസ്മയക്കാഴ്ചയാണ്. മരുഭൂ ട്രെയിനിലെ ഇരിപ്പിടങ്ങൾ വീപ്പകൾ കൊണ്ടാണ് തീർത്തിട്ടുള്ളത്. ഭക്ഷണശാലകളിലെയും മറ്റും ഇരിപ്പിടങ്ങളും പാഴ്വസ്തുക്കൾ കൊണ്ടുതന്നെ. മരപ്പടവുകൾ അതിലേറെ മനോഹരം.
ഗാഫ് മരച്ചുവട്ടിലെ െബഞ്ചുകളിൽ മഞ്ഞുതുള്ളികൾ വീഴുന്നത് അനുഭൂതി നിറഞ്ഞ കാഴ്ചയാണ്. അഞ്ചു മണിക്കൂർ പോകുന്നത് അറിയില്ല ഇവിടെയെത്തിയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.