ദുബൈ: പൊതുജനങ്ങൾക്കായി വാട്സ്ആപ് സേവനവുമായി ഷാർജ പൊലീസ്. ‘ഒൗൻ’ എന്ന പേരിൽ ആര ംഭിച്ച സംവിധാനം വഴി ഏതു സമയത്തും പൊലീസിനെ ബന്ധപ്പെടാം. 0656333333 എന്ന വാട്ട്സ്ആപ് നമ്പറിൽ സേവനം ഏർപ്പെടുത്തിയാണ് ഷാർജ പൊലീസ് ഒരുപടികൂടി ജനങ്ങളിലേക്ക് അടുത്തിരിക്കുന്നത്. വാട്സ്ആപ് ആപ്ലിക്കേഷൻ പൊതുജന സേവനത്തിന് ഉപയോഗിക്കുന്ന യു.എ.ഇയിലെ ആദ്യ സുരക്ഷസേനയാണ് ഷാർജ പൊലീസ്.
‘ഒൗൻ’ എന്നാൽ സഹായം എന്നാണർഥം. ഇംഗ്ലീഷ്, അറബി, ഉർദു ഭാഷകളിൽ വാട്സ്ആപ് വഴി സഹായം തേടാം. ഷാർജ പൊലീസ് ജനറൽ ഹെഡ്ക്വാർേട്ടഴ്സ് വഴി ലഭിക്കുന്ന സേവനങ്ങളെല്ലാം വാട്സ്ആപ് വഴിയും ലഭിക്കും. കമാൻഡർ ജനറൽ മേജർ ജനറൽ സെയ്ഫ് അൽ സഅറി ആൽ ഷംസിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കുന്നതിെൻറ ഭാഗമായാണ് പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.