ജയിലിൽ കഴിയുന്ന പിതാവി​െൻറ മോഹം സഫലമാക്കി ഷാർജ പൊലീസ്​

ഷാർജ: ചെയ്​ത തെറ്റിൽ പശ്​ചാത്താപിച്ച്​ നൻമയുടെ പാതയിലൂടെ നടക്കാൻ ശ്രമിക്കുന്നവരെ പോലും, പഴയ മേൽവിലാസത്തി ൽ തന്നെ തളച്ചിടുന്ന ശീലം കൂടുതലാണ് മലയാളികൾക്കിടയിൽ. നമ്മുടെ നാട്ടിലെ നിയമപാലനവും അതേ മട്ടിൽ തന്നെ. എന്നാൽ കഴി ഞ്ഞ ദിവസം ഷാർജ ജയിലിൽ നടന്ന ഒരു സംഭവം നമുക്കൊരു പാഠവും മാതൃകയുമാണ്​. തടവുകാരന് മക​​​െൻറ 12ാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ മോഹം. കാര്യം അധികൃതരോട് പറഞ്ഞു. പൊലീസിന് രണ്ടാമതൊന്ന് ആലോചിക്കുവാനുണ്ടായിരുന്നില്ല, എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തു. പിറന്നാൾ ദിവസം ജയിൽ വസ്​ത്രത്തിന് പകരം അയാൾ സാധാരണ വസ്​ത്രം അണിഞ്ഞു. ജയിൽ കെട്ടിടത്തിൽ പ്രത്യേകമായി തയ്യാർ ചെയ്ത ഹാളിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചു.

ഷാർജ പൊലീസിലെ പെനിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മ​​െൻറ് ഡയറക്ടർ കേണൽ അഹ്മദ് ഷഹീൽ, വനിതാ ജയിലിലെ ഡയറക്ടർ കേണൽ മോനാ സുറൂർ എന്നിവർ കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്നു. തടവുകാരെ പുനരധിവസിപ്പിക്കാൻ പോലീസ്​ ലക്ഷ്യമിടുന്നു, അത് വഴി അവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും. അത് കൊണ്ട് തന്നെ അവരുടെ സാമൂഹിക പുനരധിവാസത്തെക്കുറിച്ച് ശ്രദ്ധിക്കുന്നതായി ഷഹീൽ പറഞ്ഞു. കുടുംബത്തോടൊപ്പം വീഡിയോ ചാറ്റിങിൽ പങ്കെടുക്കുവാനുള്ള സൗകര്യവും കുടുംബത്തോടൊപ്പം ചിലവഴിക്കുവാനുള്ള അവസരവും ഷാർജ സെൻട്രൽ ജയിലിൽ നേരത്തേ നടപ്പിൽ വരുത്തിയിരുന്നു.

Tags:    
News Summary - sharjah police-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.