ഷാർജ: പോക്കറ്റ് റോഡുകളിൽ നിന്നും മറ്റും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് പാതകൾ വ്യക്തമാണെന്ന് ഉറപ്പുവരുത്തണമെന്ന കാമ്പയിനുമായി ഷാർജ പൊലീസ്. പ്രചാരണം ഒരുമാസം നീണ്ടുനിൽക്കും. കഴിഞ്ഞ വർഷത്തെ ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സ് സൂചികയുടെ പഠനത്തെ അടിസ്ഥാനമാക്കിയാണ് പ്രചാരണമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് അല്ലെ പറഞ്ഞു.
ഷാർജ പൊലീസിെൻറ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലും നിരവധി അച്ചടി, ഓഡിയോ, വിഡിയോ മീഡിയകളിലും അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ ബോധവത്കരണ നിർദേശങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ലഫ്. കേണൽ അല്ലെ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.