ഷാർജ: ഷാർജ പൊലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഗതാഗത അവബോധം വർധിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാനുമായി 'നിങ്ങളുടെ സുരക്ഷയോടുള്ള നിങ്ങളുടെ പ്രതിബദ്ധത' എന്ന പേരിൽ ട്രാഫിക് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് നടത്തുന്ന ഈ കാമ്പയിനിലൂടെ റോഡ് സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്.
ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയും സുരക്ഷിതത്വവും നിലനിർത്തുന്നതിന് യു.എ.ഇയിലെ പൊലീസ് നേതൃത്വങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും. റോഡുകളിലെ മുൻഗണന പാലിക്കാത്ത വാഹനങ്ങളെ നിരീക്ഷിക്കും.
കടന്നുപോകേണ്ട വാഹനത്തെ കടത്തിവിടാതെ മനഃപൂർവം തടസ്സം നിന്നാൽ പിഴയുടെ പിടിവീഴും. കേന്ദ്രനിയമപ്രകാരമുള്ള 600 ദിർഹവും ആറു ട്രാഫിക് പോയന്റുകളും പിഴയായി നൽകേണ്ടിവരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.