സൂയസ് കമ്പനി സി.ഇ.ഒ സിറിൽ കോർഗാർട്ടുമായി ഡോ. റാഷിദ് അൽ ലീം നടത്തിയ ചർച്ച

ജലവിതരണരംഗത്ത് വിപ്ലവത്തിനൊരുങ്ങി ഷാർജ

ഷാർജ: ജലസേവന മേഖലയിലും ഡീസലൈനേഷൻ യൂനിറ്റുകളുടെ വികസനത്തിലും നൂതന ആശയങ്ങളും വ്യാപ്തിയും വർധിപ്പിക്കുന്നതിന് ഷാർജ ഒരുങ്ങുന്നു. ഇതി​െൻറ ഭാഗമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി ചെയർമാൻ എൻജിനീയർ റാഷിദ് അൽ ലീം, സൂയസ് കമ്പനിയിൽനിന്ന് ഫ്രഞ്ച് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

അന്താരാഷ്​ട്ര കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജലതന്ത്രം വികസിപ്പിക്കുന്നതിന് മികച്ച അനുഭവങ്ങളും രീതികളും കൈമാറുന്നതിനുമാണ് സന്ദർശനം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം നിരവധി പ്രദേശങ്ങളിൽ വാട്ടർ ഡീസലൈനേഷൻ യൂനിറ്റുകൾ, ട്രാൻസ്മിഷൻ, വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും ജലത്തി​െൻറ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതി നടപ്പാക്കാൻ അതോറിറ്റി ശ്രമങ്ങൾ തുടരുകയാണെന്ന് അൽ ലീം പറഞ്ഞു.

പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്ന ദീർഘകാല പദ്ധതി, പ്രധാന കമ്പനികളുമായും ശാസ്ത്രസ്ഥാപനങ്ങളുമായും സഹകരിച്ച് ജലരംഗത്ത് വിപ്ലവം സൃഷ്​ടിക്കാനാണ്​ ഒരുങ്ങുന്നതെന്നും പഴയ വിതരണ ശൃംഖലകൾ മാറ്റിസ്ഥാപിക്കാനും പുതുക്കാനുമുള്ള പദ്ധതി നടപ്പാക്കുന്നത് തുടരുകയാണെന്നും അൽ ലീം വിശദീകരിച്ചു.

തന്ത്രപരമായ വികസന പദ്ധതികൾ തയാറാക്കുന്നതിൽ ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുമായുള്ള സഹകരണത്തെ കമ്പനി സ്വാഗതം ചെയ്യുന്നുവെന്ന് ഫ്രഞ്ച് കമ്പനിയായ സൂയസ് സി.ഇ.ഒ സിറിൽ കോർഗാർട്ട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.