ഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ) പിന്തുണയോടെ എക്‌സ്‌പോ സെൻറർ സംഘടിപ്പിച്ച 'ജുവൽസ് ഓഫ് എമിറേറ്റ്സ്' ഷോയിൽ സ്വദേശി ആഭരണ ഡിസൈനർമാരുടെ ഏറ്റവും പുതിയ സ്വർണ, വജ്ര ആഭരണങ്ങളും ഡിസൈനുകളും അവതരിപ്പിച്ചു.
സംരംഭകരെയും യുവജന പദ്ധതികളെയും പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് 'ഗോൾഡ് സ്മിത്ത്സ്' പ്ലാറ്റ്ഫോം ഒരുക്കിയതെന്ന് എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു.
സ്വർണത്തിെൻറയും മറ്റ് ആഭരണങ്ങളുടെയും ലോകത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇമാറാത്തി ഡിസൈനർമാരെ പിന്തുണക്കുന്നതിന് വാർഷികവേദി നൽകണമെന്ന ആഗ്രഹത്തിെൻറ ഭാഗമായാണ് എക്സിബിഷനെന്നും അവരുടെ സർഗാത്മകത പ്രദർശിപ്പിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും കഴിവുകൾ പരിഷ്കരിക്കുന്നതിനുമുള്ള പ്രധാന ഇടമായിരിക്കും ഇതെന്നും എക്സ്പോ സെൻറർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.
സ്വർണം, വെള്ളി, വജ്രങ്ങൾ, വിലയേറിയ കല്ലുകൾ, മുത്തുകൾ, വാച്ചുകൾ, അമൂല്യമായ സുഗന്ധദ്രവ്യങ്ങൾ എന്നിവ വിപണികളിലെത്തിക്കുന്ന പ്രാദേശിക കമ്പനികളിൽനിന്ന് നൂറിലധികം എക്സിബിറ്റർമാർ പങ്കെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.