ഷാർജ സുൽത്താന്‍റെ 83ാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു

ഷാ​ർ​ജ: അ​ൽ ഖാ​സി​മി പ​ബ്ലി​ക്കേ​ഷ​ൻ​സ് ഏ​റ്റ​വും പു​തി​യ ച​രി​ത്ര പു​സ്ത​കം പു​റ​ത്തി​റ​ക്കി. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ ‘ബ​ഹ്‌​റൈ​നി​ലെ ബ​നീ ഉ​ത്ബ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം’ എ​ന്ന പു​സ്ത​ക​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

1783ലെ ​ബ​ഹ്‌​റൈ​നി​ലെ ബ​നീ ഉ​ത്ബ ഭ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​പു​ല​മാ​യ പ​ഠ​ന​മാ​ണി​ത്. ബ​ഹ്‌​റൈ​നി​ലെ ബ​നീ ഉ​ത്ബ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും ആ​ശ​യ​വും വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളും മ​റ്റും രേ​ഖ​പ്പെ​ടു​ത്തി​യ വാ​ർ​ത്ത​ക​ളു​മൊ​ക്കെ ഈ ​പു​സ്ത​കം വാ​യി​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കും.

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ 83ാമ​ത്തെ പു​സ്ത​ക​മാ​ണി​ത്. ച​രി​ത്രം, അ​ന്വേ​ഷ​ണം, ജീ​വ​ച​രി​ത്രം, നാ​ട​കം, സാ​ഹി​ത്യം തു​ട​ങ്ങി​യ വൈ​ജ്ഞാ​നി​ക മേ​ഖ​ല​യി​ലെ​ല്ലാം ഡോ​ക്ട​ർ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഗ്ര​ന്ഥ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Sharjah Sultan's 83rd book published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT