ഷാർജ: 21ാമത് ഷാർജ സമ്മർ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ഗ്രാന്റ് റാഫിൾ ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. ഷാർജ 6 മാളിൽ ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ 25 വിജയികളെയാണ് തെരഞ്ഞെടുത്തത്.
വിജയികൾക്ക് 10 സ്വർണ കട്ടികൾ, 11 ഷോപ്പിങ് വൗച്ചറുകൾ, ഹോട്ടൽ താമസം ഉൾപ്പെടെ സമ്മാനങ്ങൾ വിതരണം ചെയ്തതായി ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) അറിയിച്ചു. ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ)യുമായി കൈകോർത്താണ് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിലെ വലിയ വാർഷിക വ്യാപാര മേള സംഘടിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് 20 മുതൽ 70 ശതമാനം വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന മേളയിൽ റാഫിൾ ഡ്രോ നറുക്കെടുപ്പിലൂടെ വിജയികൾക്ക് വമ്പിച്ച സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. ആകെ 30 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്.
സെപ്റ്റംബർ ഒന്നുവരെ തുടരുന്ന ഷോപ്പിങ് മഹോത്സവത്തോനുബന്ധിച്ച് ഇത്തവണ ജൂലൈ 25 മുതൽ 28 വരെ അൽ ദൈദ് ഇത്തപ്പഴ ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.