അബൂദബി: യു.എ.ഇയിൽ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളോടും സമാധാനപരമായ സഹവർത്തിത്വത്തിന് ആഹ്വാനം ചെയ്ത് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 200ലധികം രാജ്യക്കാർ യു.എ.ഇയിൽ ഒരുമയോടെ താമസിക്കുന്നു.
എല്ലാവരും ഈ രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നവരാണ്. സുരക്ഷ ഈ സമൂഹത്തിന്റെ അടിസ്ഥാനശിലയാണ്. യു.എ.ഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മനസ്സിലാക്കലിന്റെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.