അ​മ​ൻ സെ​ന്‍റ​ർ സേ​വ​ന​ങ്ങ​ൾ സാ​യി​ദ്​ സി​റ്റി​യി​ലേ​ക്ക്​ മാ​റ്റി

അ​ബൂ​ദ​ബി: അ​ൽ ദ​ഫ്ര​യി​ലെ അ​മ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ഇ​വി​ടെ ന​ൽ​കി​യി​രു​ന്ന ലൈ​സ​ൻ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ സാ​യി​ദ്​ സി​റ്റി​യി​ലെ അ​ൽ സ​ലാ​മ അ​ഡ്​​നോ​ക്​ സെ​ന്‍റ​റി​ലേ​ക്ക്​ മാ​റ്റി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​​ അ​ബൂ​ദ​ബി പൊ​ലീ​സ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​ർ​വി​സു​ക​ൾ സാ​യി​ദ്​ സി​റ്റി​യി​ലെ സേ​ഫ്റ്റി ബി​ൽ​ഡി​ങ്​ സ്റ്റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ന്ന​ത് വ​ഴി പ​രി​ശോ​ധ​നാ റൂ​ട്ടു​ക​ളി​ൽ അ​തോ​റി​റ്റി ന​ട​ത്തി​വ​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ത​ട​സ്സ​മാ​കി​ല്ലെ​ന്ന് അ​തോ​റി​റ്റി ഉ​റ​പ്പു​ന​ൽ​കി.

സേ​വ​ന​ങ്ങ​ൾ​ക്കും ഇ​ട​പാ​ടു​ക​ൾ​ക്കു​മാ​യി വാ​ഹ​ന ഡീ​ല​ർ​മാ​രെ സേ​ഫ്​​റ്റി ബി​ൽ​ഡി​ങ്​ സ്​​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ബൂ​ദ​ബി പൊ​ലീ​സ്​ അ​റി​യി​ച്ചു. ഏ​റ്റ​വും മി​ക​ച്ച​തും നൂ​ത​ന​വു​മാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തു വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ന്തോ​ഷി​പ്പി​ക്കു​ക​യെ​ന്ന അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ പു​തി​യ സം​രം​ഭ​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Aman Center services shifted to Zayed City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.