ഷാർജ: ഷാർജ സസ്റ്റൈനബിലിറ്റി അവാർഡ് (എസ്.എസ്.എ) അൽജർഫിലെ ഹാബിറ്റാറ്റ് സ്കൂളിന്. ഗ്രീൻസ്കൂൾ എന്ന ഡൊമെയ്നിലെ മികച്ച സ്കൂളായി ഹാബിറ്റാറ്റ് സ്കൂളിനെ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി നൂറിലധികം സ്കൂളുകളും സർവകലാശാലകളും പങ്കെടുത്തു. ജൈവ വൈവിധ്യം, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയിൽ സ്കൂൾ നടപ്പാക്കിയ പദ്ധതികളാണ് ഹാബിറ്റാറ്റിന് പുരസ്കാരം നേടിക്കൊടുത്തത്.
ഷാർജ എൻവയേൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാപന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീബാല റെഡ്ഡി അമ്പാട്ടി, പ്രോജക്ട് കോഓഡിനേറ്റർ പ്രതിഭ എം. കോമത്ത്, ബയോളജി ഡിപ്പാർട്മെന്റ് ഹെഡ് സ്മിത കൃഷ്ണകുമാർ എന്നിവർ വിദ്യാർഥികൾക്കൊപ്പം ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണത്തിനായി കൂടുതൽ പ്രവർത്തിക്കാനും പദ്ധതികൾ നടപ്പാക്കാനുമുള്ള പ്രചോദനമാണ് ഈ പുരസ്കാരമെന്ന് ഹാബിറ്റാറ്റ് എം.ഡി ഷംസു സമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.